Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോന്നി ഇക്കോ...

കോന്നി ഇക്കോ കേന്ദ്രത്തിൽ തുളസി വനം

text_fields
bookmark_border
കോന്നി ഇക്കോ കേന്ദ്രത്തിൽ തുളസി വനം
cancel
camera_alt

കോന്നി ഇക്കോ കേന്ദ്രത്തിൽ വനം വകുപ്പ് ഒരുക്കിയ തുളസി വനം 

കോ​ന്നി: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി പ​രി​സ്ഥി​തി ദി​ന​ത്തി​ൽ വി​വി​ധ​ങ്ങ​ളാ​യ തു​ള​സി ചെ​ടി​ക​ൾ​കൊ​ണ്ട് വ​നം ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് കോ​ന്നി വ​നം ഡി​വി​ഷ​ൻ അ​ധി​കൃ​ത​ർ.

നാ​ര​ക തു​ള​സി, ഗ്രാ​മ്പു തു​ള​സി, തു​ള​സി ചെ​റു​തേ​ക്ക്, പ​ച്ചി​ല തു​ള​സി, താ​യ്‌​തു​ള​സി, ചെ​റി​യ രാ​മ തു​ള​സി, വി​ദേ​ശ രാ​മ തു​ള​സി, അ​യ​മേ​ദ​ക തു​ള​സി, കാ​ട്ടു​തു​ള​സി, മ​ധു​ര തു​ള​സി, ക​ർ​പ്പൂ​ര തു​ള​സി, നീ​ല കൃ​ഷ്ണ തു​ള​സി, കു​ഴി​മു​ണ്ടാ​ൻ തു​ള​സി, മ​ഞ്ഞ​ൾ തു​ള​സി, ഭ​സ്മ തു​ള​സി, വെ​ള്ള​കൃ​ഷ്ണ തു​ള​സി, ക​സ്തൂ​രി തു​ള​സി, യൂ ​കാ​ലി​റ്റ​സ് തു​ള​സി, അ​ഗ​സ്ത്യ തു​ള​സി, ചെ​റി​യ കൃ​ഷ്ണ തു​ള​സി, പൂ​ച്ച തു​ള​സി, രാ​മ തു​ള​സി, പെ​പ്പ​ർ മി​ന്റ് തു​ള​സി തു​ട​ങ്ങി 32 ഇ​നം തു​ള​സി​യാ​ണ് വ​ന​ത്തി​ൽ.

തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ റി​ട്ട. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശ്രീ​ധ​ര​നി​ൽ​നി​ന്നു​മാ​ണ് വ​നം വ​കു​പ്പ് ഇ​ത്ര​യും ഇ​നം തു​ള​സി​ക​ൾ ശേ​ഖ​രി​ച്ച​ത്. ഇ​ക്കോ ടൂ​റി​സം സെ​ന്റ​റി​ലെ ക​ഫ്റ്റീ​രി​യ​ക്കും മ്യൂ​സി​യ​ത്തി​നും ഇ​ട​യി​ലെ സ്ഥ​ല​ത്താ​ണ് തു​ള​സി വ​നം ഒ​രു​ക്കി​യ​ത്. വേ​ഗ​വ​ര ക​ലാ​കാ​ര​ൻ ജി​തേ​ഷ്ജി, നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ ഉ​ന്മേ​ഷ് പൂ​ങ്കാ​വ്, ടി.​വി ആ​ർ​ട്ടി​സ്റ്റ് അ​ജേ​ഷ് റാ​ന്നി തു​ട​ങ്ങി​യ​വ​ർ തൈ​ക​ൾ കൈ​മാ​റി.

സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി വ​നം വ​കു​പ്പ് നി​ർ​മി​ക്കു​ന്ന തു​ള​സി വ​നം കേ​ര​ള​ത്തി​ലെ വി​വി​ധ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് തു​ള​സി ചെ​ടി​ക​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യാ​നും പ​ഠി​ക്കാ​നും ഉ​പ​ക​രി​ക്കും. കൂ​ടു​ത​ൽ വ​ത്യ​സ്ത ഇ​ന​ത്തി​ൽ​പെ​ട്ട തു​ള​സി​ച്ചെ​ടി​ക​ൾ ഇ​നി​യും ന​ട്ട് പി​ടി​പ്പി​ക്കു​മെ​ന്ന്​ കോ​ന്നി വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KonniTulsi forestEco Centre
News Summary - Tulsi forest at Konni Eco Centre
Next Story