Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദു​രി​ത​മാ​യി ച​ന്ദ​ന​പ്പ​ള്ളി പാ​ല​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര; പാ​ല​ത്തി​ൽ കോ​ൺ​ക്രീ​റ്റ് ഇ​ള​കി ക​മ്പി​ക​ൾ പു​റ​ത്തേ​ക്ക് ത​ള്ളി​നി​ൽ​ക്കു​ന്നു

text_fields
bookmark_border
ദു​രി​ത​മാ​യി ച​ന്ദ​ന​പ്പ​ള്ളി പാ​ല​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര; പാ​ല​ത്തി​ൽ കോ​ൺ​ക്രീ​റ്റ് ഇ​ള​കി ക​മ്പി​ക​ൾ പു​റ​ത്തേ​ക്ക് ത​ള്ളി​നി​ൽ​ക്കു​ന്നു
cancel

കൊ​ടു​മ​ൺ: പു​തു​ക്കി​പ്പ​ണി​ത ച​ന്ദ​ന​പ്പ​ള്ളി പാ​ല​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി. കോ​ൺ​ക്രീ​റ്റ് ഇ​ള​കി ക​മ്പി​ക​ൾ പു​റ​ത്തേ​ക്ക് ത​ള്ളി​നി​ൽ​ക്കു​ന്ന​താ​ണ്​ ദു​രി​ത​മാ​യ​ത്.

കൊ​ടു​മ​ൺ- ആ​ന​യ​ടി കൂ​ട​ൽ റോ​ഡി​ലെ ച​ന്ദ​ന​പ്പ​ള്ളി പാ​ല​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര വീ​ണ്ടും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ട്​ ഏ​റെ നാ​ളാ​യി. 3 വ​ർ​ഷം മു​മ്പ് പു​തു​ക്കി​പ്പ​ണി​ത പാ​ല​ത്തി​ന്റെ കോ​ൺ​ക്രീ​റ്റ് ഇ​ള​കി ക​മ്പി​ക​ൾ പു​റ​ത്തേ​ക്ക് ത​ള്ളി വാ​ഹ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. പാ​ല​വും റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഭാ​ഗ​ത്തെ കോ​ൺ​ക്രീ​റ്റും ടാ​റി​ങ്ങും ഇ​ള​കി​മാ​റി കു​ഴി രൂ​പ​പ്പെ​ട്ട്​ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ക​യാ​ണ്.

വാ​ഹ​ന​ങ്ങ​ൾ ഈ ​കു​ഴി​യി​ൽ ചാ​ടി അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്നു. ആ​ന​യ​ടി -കൂ​ട​ൽ റോ​ഡി​ന്റെ നി​ർ​മാ​ണ സ​മ​യ​ത്ത് വീ​തി കു​റ​ഞ്ഞ പാ​ലം ഇ​ള​ക്കി വീ​തി​കൂ​ട്ടി പു​തു​ക്കി പ​ണി​ത​താ​ണ്. ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച പാ​ലം 3 വ​ർ​ഷം ആ​യ​പ്പോ​ഴേ​ക്കാ​ണ്​ ഈ ​അ​വ​സ്ഥ​യി​ലാ​യ​ത്. പാ​ല​ത്തി​ലൂ​ടെ രാ​ത്രി​കാ​ല​ത്ത് സ​ഞ്ച​രി​ക്കാ​നും ക​ഴി​യി​ല്ല. തെ​രു​വു​വി​ള​ക്ക്​ ഇ​ല്ലെ​ങ്കി​ൽ ദു​രി​തം ഇ​ര​ട്ടി​ക്കും. ആ​വ​ശ്യ​ത്തി​ന് വെ​ളി​ച്ച​മി​ല്ലാ​ത്ത​തു കാ​ര​ണം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​തും പ​തി​വാ​യി. ബി.​എം.​ബി.​സി പ്ര​കാ​രം ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ പ​ണി​ത റോ​ഡാ​ണി​ത്. എ​ന്നാ​ൽ, ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണം മാ​ത്ര​മാ​ണ് ന​ട​ന്ന​ത്. റോ​ഡി​ന്റെ പ​ല​ഭാ​ഗ​വും ഇ​ള​കി​ത്തു​ട​ങ്ങി. കൂ​ടാ​തെ ഓ​ട​യു​ടെ നി​ർ​മാ​ണ​വും പ​ല​യി​ട​ത്തും മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. പ​ല ഭാ​ഗ​ങ്ങ​ളും കാ​ടു​ക​യ​റി ദു​രി​തം ഉ​ണ്ടാ​കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Travel Through Chandanappally Bridge Becomes a Nightmare; Concrete Crumbles, Exposing
Next Story