Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightട്രാവൻകൂർ...

ട്രാവൻകൂർ ഷു​ഗേഴ്​​സ്​; ആറുമാസത്തിനിടെ നടന്നത്​ 50,000 ലിറ്ററി​െൻറ തിരിമറി

text_fields
bookmark_border
spirit fraud
cancel
camera_alt

സ്​പിരിറ്റുമായി എത്തിയ ടാങ്കർ ലോറിയുടെ തകർത്ത ഇ_ലോക്ക്​ വിദഗ്​ധസംഘം പരിശോധിക്കുന്നു

പത്തനംതിട്ട: ട്രാവൻകൂർ ഷു​ഗേഴ്​​സിൽ ആറുമാസത്തിനിടെ നടന്നത്​ 50,000 ലിറ്റർ സ്​പിരിറ്റി​െൻറ തിരിമറി. ജനറൽ മാനേജറടക്കം ഒത്താശ ചെയ്​തതോടെ സ്​പിരിറ്റ്​ സുഗമമായി പുറത്തേക്ക്​ ഒഴുകുകയായിരുന്നു. 2015ൽ ഒരു ടാങ്കറിലെ സ്​പിരിറ്റിൽ പകുതി കാണാതായ സംഭവമുണ്ടായിരുന്നു. കാര്യമായ അന്വേഷണം നടന്നില്ല. ട്രാവൻകൂർ ഷു​ഗേഴ്​​സിലെ ഉദ്യോഗസ്ഥർക്ക്​ പുറമെ ഉന്നത എക്​സൈസ്,​ രാഷ്​ട്രീയ കേന്ദ്രങ്ങൾക്കും ബന്ധങ്ങളുള്ളതിനാലാണ്​ അന്ന്​ അന്വേഷണം നടക്കാതെപോയതെന്ന്​ ആരോപണം ഉയർന്നു.

ആറുമാസം കൊണ്ട്​ അരലക്ഷം ലിറ്റർ മോഷ്​ടി​െച്ചന്ന്​ ടാങ്കർ ഡ്രൈവർമാരുടെ മൊഴിയിൽനിന്നാണ്​ അന്വേഷണ സംഘത്തിന്​ സൂചന ലഭിച്ചത്​. ടാങ്കറുകളിൽ എത്തുന്ന സ്​പിരിറ്റ്​ എക്​സൈസി​െൻറ സാന്നിധ്യത്തിലാണ്​ കമ്പനിയിലെ സ്​റ്റോറേജ്​ ടാങ്കിലേക്ക്​ മാറ്റുന്നത്​.

ടാങ്കറിന്​ മുകളിൽ കയറിയാൽ ഇ_ലോക്കി​െൻറ പൈപ്പുകൾ മുറിച്ചുമാറ്റിയത്​ കാണാനാകും. ഈ സാഹചര്യത്തിലാണ്​ എക്​സൈസ്​ വീഴ്​ച സംശയിക്കുന്നത്​. കമ്പനിക്കുള്ളിൽ എക്​​ൈസസ്​ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒരും സംഘം സ്ഥിരമായുണ്ട്​. ഇവരുടെ സാന്നിധ്യത്തിലാണ്​ സ്​പിരിറ്റ്​ ഇറക്കുമതി, മദ്യ നിർമാണം എന്നിവ നടത്തുന്നത്​.

2015 ആഗസ്​റ്റ്​ എട്ടിന്​ ടാങ്കർ ലോറിയിൽ വന്ന 40,000ത്തിൽ 20,000 ലിറ്ററും തിരുവല്ലയിൽ എത്താതെ പുറത്തേക്ക്​ പോയതായാണ്​ പരാതി ഉയർന്നത്​. വർഷങ്ങളായി തുടർന്നുവരുന്ന തട്ടിപ്പാണെന്ന്​ ഇതിൽനിന്ന്​ വ്യക്തമാണ്​. നേര​​േത്ത രാഷ്​ട്രീയ വിവാദങ്ങളും ഉണ്ടായിട്ടുണ്ട്​.

കഴിഞ്ഞ പിണറായി സർക്കാറിൽ ടി.പി. രാമകൃഷ്​ണൻ എക്​സൈസ്​ മന്ത്രിയായിരിക്കെ സി.പി.എം പ്രാദേശിക നേതൃത്വം ഇവിടുത്തെ സ്​പിരിറ്റ്​ തിരിമറി സംബന്ധിച്ച്​ പരാതി നൽകിയിരുന്നു. കമ്പനിയിൽ എത്തുന്ന സ്​പിരിറ്റി​െൻറ അളവിൽ കുറവുണ്ടെന്നും ഉദ്യോഗസ്ഥർ തിരിമറി നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ്​ പരാതി നൽകിയത്​. ജനറൽ മാനേജർ അടക്കമുള്ളവരെക്കുറിച്ചായിരുന്നു പരാതി​െയങ്കിലും സർക്കാർ നടപടികൾക്ക്​ മുതിർന്നില്ല. അതോടെ​ സ്​പിരിറ്റ്​ തിരിമറിയിൽ ഉന്നതർക്കും ബന്ധമുണ്ടെന്ന്​ സംശയം ഉയർന്നിരുന്നു.

ജനറൽ മാനേജറുടെ പെൻഷൻ പ്രായം 60 ആയി ഉയർത്തിയത് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറാണ്​. ഇപ്പോഴത്തെ ജനറൽ മാനേജർക്ക് 2025 വരെ സർവിസുണ്ട്. മദ്യം നിർമാണത്തിനുള്ള കാരമെൽ, മറ്റ് അസംസ്കൃത പദാർഥങ്ങൾ, കുപ്പികൾ, അടപ്പ്, ലേബൽ, സീൽ, കുപ്പി പായ്ക്ക് ചെയ്യുന്നതിനുള്ള കാർട്ടൺ എന്നിവ വാങ്ങുമ്പോഴെല്ലാം കമീഷൻ കൈമറി​െഞ്ഞന്ന്​ ആരോപണമുണ്ട്​.

ഊറ്റിമാറ്റുന്ന സ്​​പിരിറ്റിന്​ പകരം വെള്ളം ചേർക്കുന്നതിനാലാകാം അടുത്തിടെ ഇവിടെ നിർമിക്കുന്ന റമ്മി​െൻറ ഗുണനിലവാരം മോശമാണെന്നും പരാതികളുയർന്നിരുന്നു.

ഇ –ലോക്കി​െൻറ പൈപ്പ്​ മുറിച്ചത്​ വിദഗ്​ധസംഘം

പത്തനംതിട്ട: ഇ -ലോക്കിനെ ബാധിക്കാത്തവിധം പൈപ്പ്​ മുറിച്ചത്​ മധ്യപ്രദേശിൽനിന്നുള്ള വിദഗ്​ധസംഘമാണെന്ന്​ നിഗമനം​. വൈദഗ്​ധ്യമില്ലാത്തവർക്ക് ഇ-ലോക്ക്​ സംവിധാനത്തിലെ പൈപ്പുകൾ മുറിച്ച്​ മാറ്റാനാവി​െല്ലന്നാണ്​ ടാങ്കറുകൾ പരിശോധിച്ച ഫോറൻസിക്​, ലീഗൽ മെട്രോളജി, എക്​​ൈസസ്​ സംഘം പറയുന്നത്​.

മാസങ്ങളായി നടന്നുവരുന്ന സ്​പിരിറ്റ്​ തട്ടിപ്പിന്​ സ്ഥിരമായി ഈ സംഘത്തി​െൻറ സേവനം ഉപയോഗപ്പെടുത്തിയിരുന്നു. ഡ്രൈവർമാർക്ക്​ തകർക്കാൻ പറ്റുന്നതല്ല ഇ-ലോക്ക്​ സംവിധാനം.

സ്​പിരിറ്റ്​ വിതരണ കമ്പനി, ഇവിടേക്ക്​ എത്തിക്കുന്ന ടാങ്കറുകളുടെ കരാറുകാരൻ, ട്രാവൻകൂർ ഷുഗേഴ്​സിലെ ഉദ്യോഗസ്ഥർ എന്നിവരുടെയെല്ലാം അറിവോടെയാണ്​ ഇ-ലോക്ക്​ സ്ഥിരമായി തകർത്ത്​ സ്​പിരിറ്റ്​ ചോർത്തിയിരുന്നതെന്ന്​ അന്വേഷണ സംഘം പറയുന്നു. ഇ -ലോക്കിനെ ബാധിക്കാത്തവിധമാണ്​ പൈപ്പ്​​ മുറിച്ചുമാറ്റിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Travancore SugarsSpirit scamSpirit fraud
News Summary - Travancore Sugars; within six months, the fraudulent of 50,000 liters' were happened
Next Story