ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികളായി ട്രാൻസ്‌ജെൻഡറുകളും
text_fieldsപത്തനംതിട്ട: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികളായി ട്രാൻസ്‌ജെൻഡറുകളും. ഡി.വൈ.എഫ്.ഐ കോട്ടയം ജില്ല കമ്മിറ്റി അംഗമായ ലയ മരിയ ജെയ്‌സൺ, തിരുവനന്തപുരം സ്വദേശി ശ്യാമ എസ്. പ്രഭ, തൃശൂർ സ്വദേശി ദിയ റഹിം എന്നിവരാണ് പ്രതിനിധികൾ.
സമൂഹത്തിൽനിന്ന് അകറ്റിനിർത്തിയിരുന്ന തന്നെപ്പോലുള്ളവർക്ക് മുഖവും ജീവിതവും തന്നത് ഡി.വൈ.എഫ്.ഐ ആണെന്ന് ലയ പറഞ്ഞു.
സമ്മേളനം മറക്കാനാവാത്ത ഓർമയാണ് സമ്മാനിക്കുന്നത്. 2019ൽ ഡി.വൈ.എഫ്.ഐ പ്രാഥമിക അംഗത്വം നേടിയ ലയ ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശിയാണ്. തിരുവനന്തപുരം സോഷ്യൽ വെൽഫെയർ ബോർഡിൽ ഇ-സ്‌ക്വയർ ഹബ് പ്രോജക്‌ടിൽ കമ്പ്യൂട്ടർ അസിസ്‌റ്റന്‍റായി ജോലി ചെയ്യുന്നു.
പ്രസ്ഥാനത്തിന്‍റെ ഭാഗമായശേഷം സമൂഹത്തിലും വീട്ടിനുള്ളിൽ ബന്ധുക്കൾക്കിടയിൽപോലും സമീപനത്തിലും പെരുമാറ്റത്തിലുമടക്കം വ്യത്യാസം വന്നിട്ടുണ്ടെന്നും ലയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

