Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപത്തനംതിട്ട നഗരത്തിൽ...

പത്തനംതിട്ട നഗരത്തിൽ ഗതാഗതക്കുരുക്ക്​ രൂക്ഷം

text_fields
bookmark_border
പത്തനംതിട്ട നഗരത്തിൽ ഗതാഗതക്കുരുക്ക്​ രൂക്ഷം
cancel

പ​ത്ത​നം​തി​ട്ട: റോ​ഡ​രി​ക്​ കു​ഴി​ച്ച്​ ജ​ല​വി​ത​ര​ണ പൈ​പ്പി​ടീ​ൽ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ത്ത​നം​തി​ട്ട സെ​ൻ​ട്ര​ൽ ജ​ങ്​​​ഷ​ൻ ഭാ​ഗ​ത്ത്​ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ രൂ​ക്ഷ​മാ​യി.

ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ്​ ​പൈ​പ്പി​ടാ​ൻ ഇ​വി​ടം കു​ഴി​ച്ച​ത്. ഇ​തോ​ടെ ഗ​ത​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷ​മാ​യി. മ​ണ്ണ്​ റോ​ഡി​ൽ കി​ട​ക്കു​ന്ന​ത്​ യാ​ത്ര​ക്കാ​ർ​ക്ക്​ ബു​ദ്ധി​മു​ട്ട്​ സൃ​ഷ്ടി​ക്കു​ന്നു. ടി.​കെ റോ​ഡി​ന്‍റെ മ​റ്റ് ​ഭാ​ഗ​ത്ത്​​ പൈ​പ്പി​ട​ൽ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ആ​ഴ്ച​ക​ൾ​ക്ക്​ മു​മ്പ്​ റോ​ഡ്​ കു​ഴി​ച്ച ഭാ​ഗം ടാ​റി​ങ്​​ ചെ​യ്യാ​തെ കി​ട​ക്ക​യാ​ണ്. ഇ​തു​മൂ​ലം യാ​ത്ര​ക്കാ​രും സ​മീ​പ​ത്തെ ക​ച്ച​വ​ട​ക്കാ​രും വി​ഷ​മി​ക്കു​ക​യാ​ണ്.​ പൊ​ടി​ശ​ല്യ​മാ​ണ്​ രൂ​ക്ഷം. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ പൊ​ടി​കൊ​ണ്ട്​ നി​​റ​​ഞ്ഞു. ന​ഗ​ര​ത്തി​ൽ പ​ഴ​യ പൈ​പ്പു​ക​ൾ പൂ​ർ​ണ​മാ​യും മാ​റ്റു​ക​യാ​ണ്. മൊ​ത്തം 23 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് മാ​റ്റു​ന്ന​ത്. കി​​ഫ്ബി പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി 11.18 കോ​​ടി ചെ​​ല​​വി​​ലാ​​ണ് പു​തി​യ പൈ​പ്പ്​​ സ്ഥാ​പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PathanamthittaTraffic jam
News Summary - Traffic jam is severe in Pathanamthitta
Next Story