ജില്ല ആസ്ഥാനത്ത് വരുന്നൂ ടൗൺ സ്ക്വയർ
text_fieldsപത്തനംതിട്ട നഗരത്തിൽ അബാൻ ജങ്ഷനിൽ നിർമാണം പൂർത്തിയാകുന്ന ടൗൺ സ്ക്വയർ
പത്തനംതിട്ട: ജില്ല ആസ്ഥാനത്ത് ടൗൺ സ്ക്വയർ നിർമാണം പൂർത്തിയാകുന്നു. വൈകുന്നേരങ്ങളിൽ വിശ്രമത്തിനും സാംസ്കാരിക കൂട്ടായ്മകൾക്കും പൊതുയോഗങ്ങൾക്കും ഇനി സ്ഥിരം വേദിയാകും ടൗൺ സ്ക്വയറിൽ തുറന്ന സ്റ്റേജും പൂന്തോട്ടവും പാർക്കുമുണ്ട്. ലഘുഭക്ഷണശാലയും ശൗചാലയവമുണ്ട്.
അബാൻ ജങ്ഷനിൽ മിനിസിവിൽ സ്റ്റേഷൻ റോഡിന് അഭിമുഖമായാണ് സ്ക്വയർ. കവാടത്തിന് ജസ്റ്റിസ് ഫാത്തിമ ബീവിയുടെ പേര് നൽകും. സ്ക്വയറിൽ ജില്ലയുടെ പിതാവ് കെ.കെ. നായരുടെ പ്രതിമ സ്ഥാപിക്കും. ഉപയോഗശൂന്യമായി കിടന്ന റവന്യൂ ഭൂമി ഏറ്റെടുത്താണ് ടൗൺ സ്ക്വയർ നിർമിച്ചത്. ഇപ്പോഴത്തെ നഗരസഭ ഭരണസമിതിയാണ് പദ്ധതി വിഭാവനം ചെയ്തത്. തുറന്ന സ്റ്റേജിന് മുന്നിൽ 1000 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.
തറ ഇന്റർലോക് പാകി. പ്രത്യേക ശബ്ദ, വെളിച്ച സംവിധാനം സ്ഥാപിക്കും. പ്രതിമ സ്ഥാപിക്കൽ ഉൾപ്പെടെ അവസാന പണികളാണ് ഇനി ബാക്കിയുള്ളത്. ഭൂഗർഭ അറ വഴിയാണ് വൈദ്യുതി ബന്ധം. നഗരസഭയിലെ അബാൻ വാർഡിന് ടൗൺ സ്ക്വയർ വാർഡെന്ന് നാമകരണം ചെയ്യും. ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ മുൻകൈയെടുത്താണ് ടൗൺ സ്ക്വയറിന് പദ്ധതി ആവിഷ്കരിച്ചത്. നഗരസഭ പ്ലാനിങ് വിഭാഗത്തിന്റെ സഹായത്തോടെ പത്തനംതിട്ട സ്വദേശി മുഹമ്മദ് യാസിനാണ് ടൗൺ സ്ക്വയർ രൂപകൽപന ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

