Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജില്ലയിൽ കുട്ടികൾക്കിടയിൽ തക്കാളിപ്പനി പടരുന്നു; അഞ്ച് കുട്ടികൾക്ക് രോഗബാധ സ്ഥിരീകരിച്ചു

text_fields
bookmark_border
ജില്ലയിൽ കുട്ടികൾക്കിടയിൽ തക്കാളിപ്പനി പടരുന്നു;  അഞ്ച് കുട്ടികൾക്ക് രോഗബാധ സ്ഥിരീകരിച്ചു
cancel
Listen to this Article

പത്തനംതിട്ട: കൊല്ലത്തിന് പിന്നാലെ ജില്ലയിലും കുട്ടികൾക്കിടയിൽ തക്കാളിപ്പനി പടരുന്നു. കൊല്ലം ജില്ലയിൽ ഇതുവരെ 82 കേസുകളാണ് കണ്ടെത്തിയത്. പത്തനംതിട്ടയിൽ രണ്ടുദിവസം മുമ്പുവരെ അഞ്ച് കുട്ടികൾക്ക് രോഗബാധ സ്ഥിരീകരിച്ചു. എന്നാൽ, ഇതുസംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. പത്തനംതിട്ട കൂടാതെ ആലപ്പുഴ ജില്ലയിലും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറസ് രോഗമായ തക്കാളിപ്പനി അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നത്. കൈവെള്ളയിലും കാൽവെള്ളയിലും പൃഷ്ഠഭാഗത്തും വായക്കുള്ളിലും ചുവന്ന കുരുക്കളും തടിപ്പുകളുമാണ് പ്രധാന ലക്ഷണം. കടുത്ത പനിയും അസഹ്യമായ വേദനയും ഉണ്ടാകും.

തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിച്ച് കുളിപ്പിക്കാം. നിർജലീകരണം ഉണ്ടാകാതിരിക്കാൻ ധാരാളം വെള്ളം നൽകണം. ദേഹത്തുവരുന്ന കുരുക്കൾ ചൊറിഞ്ഞുപൊട്ടാതിരിക്കാൻ ശ്രദ്ധിക്കണം. വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ മറ്റ് കുട്ടികൾ ഉപയോഗിക്കാൻ അനുവദിക്കരുത്. കുട്ടികളെ ശുശ്രൂഷിക്കുന്നവർ ശുചിത്വവും സാമൂഹിക അകലവും പാലിക്കണം. രോഗബാധിതരായ കുട്ടികളെ അംഗൻവാടികളിലും സ്‌കൂളുകളിലും വിടരുതെന്നും നിർദേശമുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tomato fever is spreading among children in the district
Next Story