Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇന്ന് ലോക രക്തദാനദിനം;...

ഇന്ന് ലോക രക്തദാനദിനം; രക്തം നൽകാൻ സദാ സന്നദ്ധമായി പന്തളത്തെ വാട്സആപ് കൂട്ടായ്മ

text_fields
bookmark_border
ഇന്ന് ലോക രക്തദാനദിനം; രക്തം നൽകാൻ സദാ സന്നദ്ധമായി പന്തളത്തെ വാട്സആപ് കൂട്ടായ്മ
cancel

പ​ന്ത​ളം: ര​ക്ത​ദാ​ന ദി​ന​ത്തി​ൽ ഏ​റ്റ​വും അ​ധി​കം ആ​ളു​ക​ൾ​ക്ക് ര​ക്തം ന​ൽ​കാ​നാ​യ​തി​ന്റെ അ​ഭി​മാ​ന​ത്തി​ലാ​ണ് പ​ന്ത​ള​ത്തെ സോ​ഷ്യ​ൽ മീ​ഡി​യ കൂ​ട്ടാ​യ്മ. വ്യ​ത്യ​സ്ത ഗ്രൂ​പ്പു​ക​ളി​ൽ​പെ​ട്ട നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ര​ക്തം ആ​വ​ശ്യം വ​രു​മ്പോ​ൾ ആ​ദ്യം നോ​ക്കു​ന്ന​തും ഇ​തു​ത​ന്നെ. സേ​വ​ന​മ​നോ​ഭാ​വം ല​ക്ഷ്യ​മാ​ക്കി​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ ഗ്രൂ​പ്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നി​ല​വി​ൽ 1500 അ​ധി​കം ആ​ളു​ക​ൾ ഇ​ത് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

ഫേ​സ്ബു​ക്ക്, വാ​ട്ട്സ്ആ​പ് കൂ​ട്ടാ​യ്മ​യി​ലൂ​ടെ​യാ​ണ് ആ​ളു​ക​ൾ​ക്ക് ര​ക്തം ന​ൽ​കു​ന്ന​ത്. ഫോ​ൺ ന​മ്പ​റും പേ​രും ര​ക്ത ഗ്രൂ​പ്പും പ​ന്ത​ളം ന്യൂ​സ് ഫേ​സ്ബു​ക്ക് പേ​ജി​ൽ പി​ൻ ചെ​യ്ത പോ​സ്റ്റി​ൽ ഉ​ണ്ട്.

ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് പ​ന്ത​ള​ത്ത് ര​ക്തം ന​ൽ​കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ള്ള അ​ന്ത​രി​ച്ച ശ്രീ​കു​മാ​ർ സോ​പാ​ന​മാ​ണ് പ​ന്ത​ള​ത്തെ ബ്ല​ഡ് ബാ​ങ്ക് എ​ന്ന ആ​ശ​യ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. ഗ്രൂ​പ്പി​ലെ ആ​വ​ശ്യ​പ്ര​കാ​രം ഏ​റെ ത​വ​ണ ര​ക്തം ന​ൽ​കി​യ​തി​ന്റെ ക്ര​ഡി​റ്റ് കി​ര​ൺ കു​ര​മ്പാ​ല​യ്ക്കാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panthalamPathanamthitaWorld Blood Donor Daydonate blood
News Summary - Today is World Blood Donor Day; Pandalam WhatsApp group always ready to donate blood
Next Story