Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊലീസിനെ ആക്രമിച്ച മൂന്ന് യുവാക്കൾ അറസ്റ്റിൽ

text_fields
bookmark_border
പൊലീസിനെ ആക്രമിച്ച മൂന്ന് യുവാക്കൾ അറസ്റ്റിൽ
cancel
camera_alt

പ്ര​മോ​ദ്, നി​ഖി​ൽ, അ​നീ​ഷ്

പന്തളം: വിജയപുരത്ത് ഓണാഘോഷ പരിപാടികൾക്കിടെ മദ്യപിച്ച് പ്രശ്നമുണ്ടാക്കുകയും ഓണാഘോഷ പരിപാടികൾ കാണാൻ എത്തിയവരെ ആക്രമിക്കുകയും പിന്തിരിപ്പിക്കാൻ ശ്രമിച്ച പന്തളം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ ഇടിവള കൊണ്ട് ആക്രമിക്കുകയും ചെയ്ത കേസിൽ മൂന്നു പേരെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു.

പന്തളം ചേരിക്കൽ, മുപ്പത്താറുവിളയിൽ വീട്ടിൽ നിഖിൽ (25), പത്തനംതിട്ട വള്ളിക്കോട് നരിയാപുരം വയലാകടവ് വിളയിൽ പുത്തൻവീട്ടിൽ അനീഷ് ഗോപാലകൃഷ്ണൻ (25), പന്തളം വിജയപുരം തെക്കേ ചെരുവിൽ ചെന്നേലിൽ വീട്ടിൽ പ്രമോദ് മുരളി (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച വിജയപുരത്ത് നടന്ന ഓണാഘോഷ പരിപാടിയിലായിരുന്നു അക്രമം. അക്രമം തടയാൻ ശ്രമിച്ച പന്തളം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ ഇവർ ഇടിവള കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

സബ് ഇൻസ്പെക്ടർമാരായ വിനോദ് കുമാർ സി.വി, ബിജു, എ.എസ്.ഐ സഞ്ജയൻ, എസ്.സി.പി.ഒ അൻവർഷ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Three Youths Arrested for Attacking Police
Next Story