പത്തനംതിട്ട ജില്ലയില് മൂന്ന് സ്കൂള് കെട്ടിടങ്ങള് ഉദ്ഘാടനത്തിനൊരുങ്ങി
text_fieldsഅയിരൂര് ജി.എല്.പി സ്കൂള്
പത്തനംതിട്ട: വിദ്യാകിരണം മിഷെൻറ ഭാഗമായി നിര്മിച്ച മൂന്ന് വിദ്യാലയങ്ങളുടെ ഉദ്ഘാടനം ജില്ലയില് നടക്കും. ഓമല്ലൂര് പന്ന്യാലി ഗവ. യു.പി സ്കൂള്, റാന്നി പുതുശ്ശേരിമല ഗവ. യു.പി സ്കൂള്, അയിരൂര് ജി.എല്.പി സ്കൂള് എന്നീ വിദ്യാലയങ്ങളിലാണ് പുതിയ കെട്ടിടങ്ങള് ഉദ്ഘാടനം ചെയ്യുന്നത്.
മന്ത്രി വീണാ ജോര്ജ്, ആന്റോ ആന്റണി എം.പി, പ്രമോദ് നാരായണന് എം.എല്.എ തുടങ്ങിയവര് പങ്കെടുക്കും. സ്കൂള് കെട്ടിട ഉദ്ഘാടന ഒരുക്കം പൂര്ത്തിയായതായി ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര് കെ.എസ്. ബീനാറാണി, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ല കോഓഡിനേറ്റര് എസ്. രാജേഷ് എന്നിവര് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

