റാന്നി-കോന്നി വനം ഡിവിഷനുകളിൽ മൂന്ന് മാതൃക ഫോറസ്റ്റ് സ്റ്റേഷനുകൾ തുറന്നു
text_fieldsകോന്നി വനംഡിവിഷനില്‍ ഉത്തരകുമരംപേരൂര്‍, കൊക്കാത്തോട് എന്നിവിടങ്ങളില്‍ പുതുതായി നിര്‍മിച്ച മോഡല്‍ ഫോറസ്റ്റ് സ്റ്റേഷനുകളുടെയും ഡോര്‍മിറ്ററികളുടെയും ഉദ്ഘാടനം വനംമന്ത്രി എ.കെ. ശശീന്ദ്രന് നിര്‍വഹിക്കുന്നു
റാന്നി/കോന്നി: റാന്നി, കോന്നി വനം ഡിവിഷനുകളിലായി മൂന്നു മാതൃക ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടവും ഡോർമിറ്ററിയും തുറന്നു. റാന്നി വനംഡിവിഷനില്‍ രാജാംപാറ കേന്ദ്രീകരിച്ചും കോന്നി വനം ഡിവിഷനില്‍ ഉത്തര കുമരംപേരൂര്‍, കൊക്കാത്തോട് എന്നിവിടങ്ങളും തുറന്ന സ്റ്റേഷൻ കെട്ടിടങ്ങൾ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു.കോന്നി വനംഡിവിഷനിൽപെട്ട കെട്ടിടങ്ങളുടെ ഉദ്ഘാടന ചടങ്ങ് മണ്ണീറ സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്ക പള്ളി സണ്‍ഡേ സ്കൂളിലാണ് നടന്നത്.
ജനങ്ങളുടെ ജീവനോടൊപ്പം അവരുടെ കൃഷിയിടങ്ങള്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്തംകൂടി വനംവകുപ്പ് ഏറ്റെടുത്തിരിക്കുകയാണ്. ജനങ്ങളുടെ പരാതികള്‍ സഹാനുഭൂതിയോടെ കേട്ട് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണം. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ആളുകള്‍ ഫോണ്‍ ചെയ്യുമ്പോള്‍ സമയം നോക്കാതെ എത്തണം.
വനംവകുപ്പ് 24 മണിക്കൂറും ഒരു ദ്രുതകര്‍മസേനയെ പോലെ പ്രവര്‍ത്തിക്കേണ്ട വകുപ്പാണ്. ജനങ്ങളും വകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ സൗഹൃദ അന്തരീക്ഷം നിലനിര്‍ത്തണം. റാന്നിയിലെ ആകെയുള്ള ഒമ്പത് സ്റ്റേഷനുകളില്‍ ആറെണ്ണം നവീകരിച്ചു. ബാക്കിയുള്ളവയുടെ നവീകരണം ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു. കോന്നിയില്‍ ഇനി ഒരു ഫോറസ്റ്റ് സ്റ്റേഷന് മാത്രമാണ് നവീകരിക്കാനുള്ളത്. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനം ഒന്നരമാസത്തിനകം ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു.
വന്യജീവി ആക്രമണത്തില്‍ നാശനഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് മന്ത്രി നഷ്ടപരിഹാരം വിതരണം ചെയ്തു. രാജാംപാറ സ്റ്റേഷൻ ഉദ്ഘാടന ചടങ്ങിൽ പ്രമോദ് നാരായണ്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു.റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, വൈസ് പ്രസിഡന്റ് പി.എസ്. സുജ, റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന് തുടങ്ങിയവര്‍ പങ്കെടുത്തു. മണ്ണീറയിൽ നടന്ന ചടങ്ങിൽ കെ.യു. ജനീഷ് കുമാർ എം.എൽ.എ അധ്യക്ഷതവഹിച്ചു.
തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് ഷാജി കെ.ശ്യാമുവേല്‍, അതുമ്പുംകുളം ഡിവിഷന് ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീണ്‍ പ്ലാവിളയില്‍, പഞ്ചായത്ത് അംഗങ്ങളായ ആര്. രഞ്ജു, പി.എസ്. പ്രീത, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നോയല്‍ തോമസ്, സതേണ്‍ സര്‍ക്കിള്‍ കൊല്ലം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വറ്റര്‍ സഞ്ജയന് കുമാര്‍, റാന്നി ഡി.എഫ്.ഒ പി.കെ. ജയകുമാര്‍ ശര്‍മ,
കോന്നി ഡി.എഫ്.ഒ ആയുഷ് കുമാര്‍കോറി, കൊല്ലം സാമൂഹിക വനവത്കരണ വിഭാഗം ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ.പി. സുനില്‍ ബാബു, പുനലൂര്‍ ഫ്ലയിങ് സ്ക്വാഡ് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ എം. അജീഷ്, പത്തനംതിട്ട സാമൂഹിക വനവത്കരണ വിഭാഗം അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സി.കെ. ഹാബി, ഫോറസ്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്സ് വികസന വിഭാഗം ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ശ്യാം മോഹന്‍ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

