Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുണ്ട സംഘത്തി​െൻറ ആക്രമണത്തിൽ യുവാവിന്​ പരിക്ക്​

text_fields
bookmark_border
Woman attacks husband’s lover with a chopper
cancel

തിരുവല്ല: പട്ടാപ്പകൽ നഗരത്തിൽ യുവാവിനുനേരെ നാലംഗ മുഖംമൂടി സംഘം ഗുണ്ട ആക്രമണം നടത്തി. കുരിശുകവലയിലെ അനായ് ട്രാവൽസ് ഉടമ പെരിങ്ങര സ്വദേശി സരസന്​ (45) നേരെയാണ് ആക്രമണം ഉണ്ടായത്.

തിങ്കളാഴ്​ച രാവിലെ 10ന്​ ശങ്കരമംഗലം ബിൽഡിങ്ങിലെ സ്ഥാപനത്തിലേക്ക് വരുമ്പോഴായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം മുഖംമറച്ചശേഷം ഹെൽമെറ്റ് ധരിച്ചെത്തി പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. പിന്നാലെയെത്തി സരസനെ തലയ്ക്കടിച്ചുവീഴ്ത്തി സംഘം ചേർന്ന് മർദിക്കുകയായിരുന്നു.

ബഹളംകേട്ട് ആളുകൾ ഓടിക്കൂടിയതോടെ നാൽവർസംഘം ബൈക്കിൽ രക്ഷപ്പെട്ടു. കൈക്കും തലക്കും പരിക്കേറ്റ സരസൻ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തിരുവല്ല പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സമീപത്തെ സ്ഥാപനങ്ങളുടെ കാമറ ദൃശ്യങ്ങൾ പരിശോധിച്ചു അക്രമികളെ കണ്ടെത്താനുള്ള നടപടി പൊലീസ് തുടങ്ങി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Young man injured in goonda attack
Next Story