Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.ജെ.പി - സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഗർഭിണിയടക്കം ആറ് പേർക്ക് പരിക്ക്
text_fieldsbookmark_border
തിരുവല്ല (പത്തനംതിട്ട) : ഇരുവെള്ളിപ്പറ ഇടമനത്തറ കോളനിയിൽ ബി ജെ പി - സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഗർഭിണിയടക്കം ആറ് പേർക്ക് പരിക്ക്. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം ആർ മനു, ഇടമനത്തറ വൈശാഖിന്‍റെ ഭാര്യയും ഏഴു മാസം ഗർഭിണിയുമായ സുമി, കോളനി നിവാസികളായ അനിൽ, രതീഷ്, സൂരജ് , ജോബിൻ എന്നിവർക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച രാത്രി പത്തു മണിയോടെ ആയിരുന്നു സംഭവം. സി.പി.എം മഹിളാ സംഘത്തിന്‍റെ നേതൃത്വത്തിൽ ഇടമനത്തറ അനിലിന്‍റെ വീട്ടിലെ കിണറിൽ പോസ്റ്റർ ഒട്ടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ആർ മനു തിരുവല്ല താലൂക്ക് ആശുപത്രിയിലും മറ്റുള്ളവർ ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലുമായി ചികിത്സ തേടി. ഇരുവിഭാഗങ്ങളിലുമായി 35 പേർക്കെതിരെ കേസെടുത്തതായി തിരുവല്ല സി.ഐ പറഞ്ഞു.
Next Story
