അപ്പർകുട്ടനാട് വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിൽ
text_fieldsമണിമലയാര്‍ കലങ്ങി കരകവിഞ്ഞൊഴുകുന്നു. കുറ്റൂര്‍ പാലത്തില്‍ നിന്നുള്ള ദൃശ്യം
തിരുവല്ല: ഒരു മാസത്തിനിടെ മൂന്നാം തവണയും അപ്പർ കുട്ടനാട് വെള്ളപ്പൊക്ക ദുരിതത്തിലേക്ക്. വ്യാഴാഴ്ച വൈകീട്ടോടെ പെരിങ്ങര, നിരണം, നെടുമ്പ്രം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മണിമലയാറ്റില്‍ കിഴക്കന്‍വെള്ളത്തിന്റെ ഒഴുക്ക് വര്‍ധിച്ചു. കുറ്റൂര്‍, തിരുമൂലപുരം ഭാഗങ്ങളില്‍ വ്യാഴാഴ്ച വൈകീട്ട് നദി കരകവിഞ്ഞു.
മേയ് 30ന് ആയിരുന്നു സീസണിലെ ആദ്യ വെള്ളപ്പൊക്കം, ജൂണ്‍ 15ന് വീണ്ടും വെള്ളം ഉയർന്നു. രണ്ടാം തവണ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന് നിന്നതിനാല്‍ അപ്പര്കുട്ടനാട്ടില്നിന്ന് ഇതുവരെ വെള്ളം പൂര്‍ണമായി ഒഴിഞ്ഞുപോയിരുന്നില്ല. നദികൾക്ക് ഒപ്പം കൈത്തോടുകളും പാടശേഖരങ്ങള്‍ നിറഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് മേഖല വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിൽ ആയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

