Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightഹോട്ടലിൽ ഭക്ഷണം...

ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സംഘങ്ങൾ ഏറ്റുമുട്ടി: രണ്ട്​ യുവാക്കൾക്ക്​​ വെ​ട്ടേറ്റു

text_fields
bookmark_border
ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സംഘങ്ങൾ ഏറ്റുമുട്ടി: രണ്ട്​ യുവാക്കൾക്ക്​​ വെ​ട്ടേറ്റു
cancel

തി​രു​വ​ല്ല: ന​ഗ​ര​മ​ധ്യ​ത്തി​ലെ ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ ര​ണ്ട് സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് വെ​ട്ടേ​റ്റു. തു​ക​ല​ശ്ശേ​രി ന​ന്ദാ​വ​ന​ത്തി​ൽ ജ​യ​കൃ​ഷ്ണ​ൻ (24), ച​ങ്ങ​നാ​ശ്ശേ​രി മാ​ട​പ്പ​ള്ളി പാ​ലാ​ഴി​യി​ൽ അ​ന​ന്ത​കൃ​ഷ്ണ​ൻ (23) എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 10.30ഓ​ടെ എം.​സി റോ​ഡി​ൽ മ​ഴു​വ​ങ്ങാ​ടി​ന് സ​മീ​പ​ത്തെ ബാ​ർ​ബി ക്യൂ ​ഹോ​ട്ട​ലി​ന് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. ഭ​ക്ഷ​ണം​ക​ഴി​ച്ച് പു​റ​ത്തി​റ​ങ്ങി​യ ജ​യ​കൃ​ഷ്‌​ണ​നെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ ആ​റം​ഗ​സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ജ​യ​കൃ​ഷ്ണ​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് അ​ന​ന്ത​കൃ​ഷ്ണ​ന് വെ​ട്ടേ​റ്റ​ത്. എ.​ബി.​വി.​പി, എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്ന ജ​യ​കൃ​ഷ്ണ​നും അ​ന​ന്ത​കൃ​ഷ്ണ​നും ത​മ്മി​ൽ കോ​ള​ജ് പ​ഠ​ന​കാ​ല​ത്ത് നി​ല​നി​ന്ന വ്യ​ക്തി വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​രു​വ​രു​ടെ​യും കൈ​പ്പ​ത്തി​ക​ൾ​ക്കാ​ണ് പ​രി​ക്ക്. ജ​യ​കൃ​ഷ്ണ​ൻ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും അ​ന​ന്ത​കൃ​ഷ്ണ​ൻ കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​തി​യി​ലും ചി​കി​ത്സ​യി​ലാ​ണ്. പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഇ​രു​വ​രു​ടെ​യും മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ട് കേ​സു​ക​ളി​ലാ​യി 12പേ​രെ പ്ര​തി ചേ​ർ​ത്ത​താ​യി തി​രു​വ​ല്ല ഡി​വൈ.​എ​സ്.​പി ടി. ​രാ​ജ​പ്പ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiruvallastabbed
Next Story