കാറുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
text_fieldsതുകലശ്ശേരി ആഞ്ഞിലിമൂട് ജങ്ഷന് സമീപം അപകടത്തിൽ തകർന്ന കാറുകൾ
തിരുവല്ല: എം.സി റോഡിൽ തുകലശ്ശേരി ആഞ്ഞിലിമൂട് ജങ്ഷന് സമീപം കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരിക്ക്.തിരുമൂലപുരം സ്വദേശി വൈശാഖ്, കോട്ടയം സ്വദേശി പ്രശോഭ് എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. ചെങ്ങന്നൂർ ഭാഗത്തുനിന്ന് വരുകയായിരുന്ന കണ്ടെയ്നർ ലോറിയെ മറികടക്കുന്നതിനിടെ വൈശാഖ് സഞ്ചരിച്ച കാർ പ്രശോഭ് സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടം നടന്നയുടൻ പ്രശോഭിനെ നാട്ടുകാർ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.കാറിനുള്ളിൽ കുടുങ്ങിയ വൈശാഖിനെ അഗ്നിരക്ഷാസേനയെത്തി കാറിെൻറ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് ആശുപത്രിയിൽ എത്തിച്ചത്. വൈശാഖിെൻറ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

