Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightവിദ്യാർഥികൾക്ക്...

വിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കുന്ന രണ്ടുപേർ പിടിയിൽ

text_fields
bookmark_border
വിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കുന്ന രണ്ടുപേർ പിടിയിൽ
cancel
Listen to this Article

തിരുവല്ല: സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്കടക്കം കഞ്ചാവ് എത്തിച്ചു നൽകിയിരുന്ന രണ്ട് യുവാക്കൾ അരക്കിലോ ഗ്രാം കഞ്ചാവുമായി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായി. തിരുവല്ല കോട്ടാലി ആറ്റുചിറയിൽ വീട്ടിൽ സ്വർണപ്പൻ എന്ന് വിളിക്കുന്ന രതീഷ് (38), കവിയൂർ മത്തിമല പള്ളിപ്പറമ്പിൽ വീട്ടിൽ ജോമോൻ എന്ന് വിളിക്കുന്ന ജോഷി (39) എന്നിവരാണ് പിടിയിലായത്.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തിരുവല്ല ചിലങ്ക ജംഗ്ഷന് സമീപത്ത് നിന്നും 250 ഗ്രാം തൂക്കം വരുന്ന കഞ്ചാവുമായി രതീഷാണ് ഇന്ന് മൂന്ന് മണിയോടെ പ്രത്യേക സംഘത്തിന്റെ പിടിയിലായത്. രതീഷിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കവിയൂർ സ്വദേശി ജോഷിയെയും സംഘം പിടികൂടുകയായിരുന്നു. ഇയാളിൽനിന്നും 250 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

പ്രതികളെ ഇരുവരെയും തിരുവല്ല പൊലീസിന് കൈമാറി. പിടിയിലായ ഇരുവരും കഞ്ചാവ് മാഫിയയുടെ കണ്ണികളാണെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marijuanaganja
News Summary - Two arrested for selling ganja to students
Next Story