കവിയൂരിലെ പഴമ്പള്ളിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന തടികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ
text_fieldsതിരുവല്ല : കവിയൂരിലെ പഴമ്പള്ളിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന തടികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പഴമ്പള്ളി ജംഗ്ഷന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ ഞായറാഴ്ച രാവിലെയോടെയാണ് രണ്ട് കൂറ്റൻ തടികൾ കണ്ടെത്തിയത്.
പരിസര വാസികൾ തിരുവല്ല പോലീസിൽ വിവരമറിയിച്ചു. ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ മണിമലയാറ്റിലൂടെ ഒഴുകി വന്ന തടികൾ ആരോ വടം ഉപയോഗിച്ച് മനയ്ക്കച്ചിറ പാലത്തിന് സമീപം കെട്ടിയിട്ടിരുന്നു. ഈ തടികൾ ഞായറാഴ്ച്ച രാവിലെ മുതൽ സ്ഥലത്തു നിന്നും കാണാതായിട്ടുണ്ട്. മനയ്ക്കച്ചിറയിൽ നിന്നും കാണാതായ തടികളാവാം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതെന്നാണ് പ്രാഥമിക നിഗമനം.
തിരുവല്ല എസ് ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചതായി കവിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

