Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightതിരുവല്ല നഗരസഭ;...

തിരുവല്ല നഗരസഭ; രാജിക്കത്ത്​ ലഭിച്ചു, നാളെ അടിയന്തര കൗണ്‍സില്‍ യോഗം

text_fields
bookmark_border
Thiruvalla Municipal Corporation
cancel

തി​രു​വ​ല്ല: ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്‌​സ​ൻ സ്ഥാ​നം രാ​ജി​വെ​ച്ചു​കൊ​ണ്ടു​ള​ള ശാ​ന്ത​മ്മ വ​ര്‍ഗീ​സി‍െൻറ ക​ത്ത് ര​ജി​സ്‌​ട്രേ​ഡ് ത​പാ​ലി​ല്‍ ല​ഭി​ച്ച​താ​യി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

തു​ട​ര്‍ന്ന് ഓ​ണ്‍ലൈ​നി​ല്‍ ഇ​ല​ക്​​ഷ​ന്‍ ക​മീ​ഷ​നി​ല്‍ രാ​ജി വി​വ​രം അ​റി​യി​ച്ചു. തു​ട​ര്‍ന​ട​പ​ടി​ക​ള്‍ ക​മീ​ഷ​ന്‍ സ്വീ​ക​രി​ക്കും. ചെ​യ​ര്‍പേ​ഴ്‌​സ‍‍െൻറ ചു​മ​ത​ല താ​ൽ​ക്കാ​ലി​ക​മാ​യി വൈ​സ് ചെ​യ​ര്‍മാ​ന്‍ ജോ​സ് പ​ഴ​യി​ടം നി​ര്‍വ​ഹി​ക്കും. ചേ​രി​പ്പോ​രി​നെ തു​ട​ര്‍ന്ന് ച​ര്‍ച്ച ചെ​യ്യ​പ്പെ​ടാ​തെ കി​ട​ന്ന 47 അ​ജ​ണ്ട​ക​ള്‍ പ​രി​ഗ​ണി​ക്കാ​ന്‍ ഒ​മ്പ​താം തീ​യ​തി അ​ടി​യ​ന്ത​ര കൗ​ണ്‍സി​ല്‍ വി​ളി​ക്കാ​ന്‍ വൈ​സ് ചെ​യ​ര്‍മാ​ന്‍ സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്. രാ​വി​ലെ 11ന് ​കൗ​ണ്‍സി​ല്‍ ചേ​രാ​നാ​ണ് നി​ർ​ദേ​ശം. യു.​ഡി.​എ​ഫ്. പ​ക്ഷ​ത്തു​നി​ന്നും കൂ​റു​മാ​റ്റി​യാ​ണ് ശാ​ന്ത​മ്മ​യെ തി​രു​വ​ല്ല​യി​ല്‍ ഇ​ട​തു​മു​ന്ന​ണി ചെ​യ​ര്‍പേ​ഴ്‌​സ​ൻ സ്ഥാ​ന​ത്ത് എ​ത്തി​ച്ച​ത്.

പി​ന്നീ​ട് ഇ​ട​തു​മു​ന്ന​ണി​യു​മാ​യി ശാ​ന്ത​മ്മ അ​ക​ന്നു. ഇ​തോ​ടെ കൗ​ണ്‍സി​ല്‍ യോ​ഗ​ങ്ങ​ള്‍ യ​ഥാ​സ​മ​യം ചേ​രാ​ത്ത നി​ല​യു​ണ്ടാ​യി. തി​ങ്ക​ളാ​ഴ്ച​യാ​ണ് രാ​ജി​ക്ക​ത്ത് ത​പാ​ലി​ല്‍ സെ​ക്ര​ട്ട​റി​ക്ക് അ​യ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thiruvalla Municipal Corporation
News Summary - Thiruvalla Municipal Corporation; Resignation letter received, council meeting tomorrow
Next Story