മോഷണേക്കസിൽ പിടിയിൽ
text_fieldsതോമസ്
തിരുവല്ല: തിരുവല്ല ടൗണിലെ രണ്ട് സ്ഥാപനത്തിൽനിന്നുമായി രണ്ട് ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിൽ മോഷ്ടാവ് തിരുവല്ല പൊലീസിന്റെ പിടിയിലായി. ഇടുക്കി മാങ്കുളം വിരിപ്പാറ അഡാട്ട് വീട്ടിൽ എ.ജെ. തോമസാണ് (മാങ്കുളം തോമസ് -69) അറസ്റ്റിലായത്. തിരുവല്ല നഗരത്തിൽ പ്രവർത്തിക്കുന്ന മിഡാസ് ബ്യൂട്ടിപാർലർ, ആൽഫ ട്രേഡിങ് കമ്പനി എന്നിവിടങ്ങളിൽ നടന്ന മോഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. ജൂൺ നാലിന് രാത്രി ആൽഫ ട്രേഡിങ് കമ്പനിയിൽ നടത്തിയ മോഷണത്തിനിടെ ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളിൽനിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. എസ്.ഐ അനൂപ്, അഖിലേഷ്, അവിനാശ്, മനോജ് എന്നിവർ അടങ്ങുന്ന സംഘമാണ് മാങ്കുളത്തുനിന്ന് പിടികൂടിയത്. മോഷണത്തിലൂടെ ലഭിക്കുന്ന പണം ആർഭാടജീവിതം നയിക്കുന്നതിനാണ് പ്രതി ഉപയോഗിച്ചിരുന്നത്.

