Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightപഴക്കട കുത്തിത്തുറന്ന്...

പഴക്കട കുത്തിത്തുറന്ന് അരലക്ഷം രൂപയുടെ പഴങ്ങൾ മോഷ്ടിച്ചു

text_fields
bookmark_border
പഴക്കട കുത്തിത്തുറന്ന് അരലക്ഷം രൂപയുടെ പഴങ്ങൾ മോഷ്ടിച്ചു
cancel

തിരുവല്ല: കുറ്റൂർ ആറാട്ടുകടവിൽ ഫ്രൂട്ട്സ് കട കുത്തിത്തുറന്ന് അരലക്ഷത്തോളം രൂപയുടെ പഴങ്ങൾ കവർന്നു. ആറാട്ടുകടവ് ജങ്ഷനിൽ പ്രവർത്തിക്കുന്ന കുറ്റൂർ പാർവതി നിലയത്തിൽ സന്തോഷിന്‍റെ കടയിലാണ് മോഷണം നടന്നത്.

തിങ്കളാഴ്ച രാവിലെയോടെയാണ് മോഷണ വിവരം പുറത്തിറഞ്ഞത്. കടയുടമ നൽകിയ പരാതിയിൽ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Show Full Article
TAGS:Theftfruits shop
News Summary - Theft at the fruit shop in arattukadavu junction
Next Story