തിരുവല്ലയിൽ അടച്ചിട്ട വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം
text_fieldsതിരുവല്ല: കാരയ്ക്കലിൽ അടച്ചിട്ട വീടിന്റെ മുൻ വാതിൽകുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്നു നാലു പവൻ കവർന്നു. കാരയ്ക്കൽ കൂട്ടുമ്മേൽ വാഴപ്പറമ്പിൽ ജോൺ ചാണ്ടിയുടെ വീട്ടിലാണ് കവർച്ച നടന്നത്. ജോൺ ചാണ്ടിയും കുടുംബവും കുവൈറ്റിൽ ആണ്. ചെടികൾ നനക്കുന്നതിന് ബന്ധുവായ സ്ത്രീ ഞായറാഴ്ച രാവിലെ എത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്.
തുടർന്ന് പുളിക്കീഴ് പൊലീസിൽ രാതി നൽകി. വീട്ടിലെ മൂന്നു മുറികളുടെയും അലമാരകൾ കുത്തിത്തുറന്ന് സാധനങ്ങൾ മുഴുവൻ വാരി വലിച്ചിട്ട നിലയിലാണ്.
തിരുവല്ല ഡി.വൈ.എസ്.പി ഷാദിന്റെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘവും വിരലടയാളവിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മോഷണം നടന്ന വീടിന്റെ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി ഡി.വൈ.എസ്.പി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

