Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightകിണർ ഇടിഞ്ഞു താഴ്ന്നു

കിണർ ഇടിഞ്ഞു താഴ്ന്നു

text_fields
bookmark_border
കിണർ ഇടിഞ്ഞു താഴ്ന്നു
cancel
camera_alt??????? ??????? ????

തിരുവല്ല : കനത്ത മഴയെ തുടർന്ന് പെരിങ്ങരയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. പെരിങ്ങര പഞ്ചായത്ത് 11-ാം വാർഡിൽ പൂവൊന്നിക്കുന്നിൽ വീട്ടിൽ തങ്കമണിയുടെ വീട്ടുമുറ്റത്തെ കിണറാണ് വെള്ളിയാഴ്ച പുലർച്ചെ ആറു മണിയോടെ ഇടിഞ്ഞു താഴ്ന്നത്.

രണ്ട് ദിവസം മുമ്പ് മുതൽ കിണറിന് ചുറ്റുമുള്ള കൽക്കെട്ടിൽ വിള്ളൽ വീണിരുന്നതായി തങ്കമണി പറഞ്ഞു. ഇതേ തുടർന്ന് വാർഡ് മെമ്പർ അശ്വതി രാമചന്ദ്രൻ സ്ഥലം സന്ദർശിച്ചിരുന്നു. കിണർ ഉപയോഗ ശൂന്യമായി മാറിയ സാഹചര്യത്തിൽ പുതിയ കിണർ നിർമിച്ചു നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വാർഡ് മെമ്പർ പറഞ്ഞു.

Show Full Article
TAGS:wellcollapsed
News Summary - The well collapsed
Next Story