തെരുവ് വിളക്കിന്റെ ബാറ്ററി മോഷ്ടിക്കാനെത്തിയയാളെ വാർഡംഗത്തിന്റെ നേതൃത്വത്തിൽ പിടികൂടി
text_fieldsതിരുവല്ല: എം.സി റോഡിലെ പെരുംതുരുത്തിയിൽ തെരുവ് വിളക്കിന്റെ സൗരോര്‍ജ ബാറ്ററി മോഷ്ടിക്കാനെത്തിയ മൂന്നംഗ സംഘത്തില്‍ ഒരാളെ പെരിങ്ങര പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. മോഷണ സംഘത്തിലെ രണ്ട് പേർ ബൈക്കിൽ രക്ഷപെട്ടു.
തിരുവനന്തപുരം അണ്ടൂര്‍ക്കോണം കണിയാപുരം കുന്നിലകം കിഴക്കുമ്പുറത്തു വീട്ടില്‍ സനല്‍കുമാര്‍ (45) ആണ് പിടിയിലായത്. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു മോഷണ ശ്രമം. പെരുംതുരുത്തി പ്ലാംചുവട് ജങ്ഷനിൽ സ്ഥാപിച്ചിട്ടുള്ള രണ്ട് സോളാര്‍ തെരുവ് വിളക്കുകളുടെ ബോക്സുകളില്‍ നിന്നായി രണ്ട് ബാറ്ററികളാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്.
ശബ്ദം കേട്ട് ഉണര്‍ന്ന ഗ്രാമ പഞ്ചായത്തംഗം ശര്‍മിള സുനിലിന്റെ നേതൃത്വത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്.
തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. രക്ഷപെട്ട രണ്ടു പേര്‍ക്കായുള്ള അന്വേഷണം തുടരുന്നതായി തിരുവല്ല പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

