Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അയൽവാസിയുടെ വീട്ടിൽ കർട്ടൻ വിൽക്കാനെത്തിയ സംഘം 35 പവൻ ആഭരണങ്ങൾ കവർന്നുവെന്ന്

text_fields
bookmark_border
gold theft
cancel
camera_alt

representational image

തിരുവല്ല: കർട്ടൻ വിൽക്കാനെന്ന വ്യാജേനെയെത്തിയ സംഘം കറ്റോട് സ്വദേശിയുടെ വീട്ടിൽ നിന്നു 35 പവന്‍റെ ആഭരണങ്ങൾ കവർന്നതായി പരാതി. കറ്റോട് വല്യവീട്ടിൽ പടി സാബു ഏബ്രഹാമിന്‍റെ വീട്ടിലാണ് കവർച്ച നടന്നത്.

ശനിയാഴ്ച വൈകീട്ട് നാലരയോടെ ആയിരുന്നു സംഭവം. ഈസമയം സാബുവിന്‍റെ മരുമകൾ മുത്ത് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. വിടിന്‍റെ ഒന്നാം നിലയിലെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷണം പോയത്. മരുമകൾ വീടിന്‍റെ താഴത്തെ നിലയിലായിരുന്നു. ഒന്നാം നിലയിലെ ബാൽക്കണിയുടെ വാതിൽ തുറന്ന നിലയിലായിരുന്നു.

അയൽവാസിയുടെ വീട്ടിൽ കർട്ടൻ വിൽപനക്കെത്തിയ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന. അയൽവാസിയുടെ വീടിന്‍റെ മതിൽ വഴി മോഷ്ടാക്കൾ സാബുവിന്‍റെ വീടിനുള്ളിൽ കടക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. വീട്ടിലെ ഷെഡ്ഡിൽ അപരിചിതനായ ഒരാൾ നിൽക്കുന്നത് അയൽവാസിയായ കൊച്ചുമോളുടെ മകൻ ജസ്റ്റിന്‍റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഉടൻ തന്നെ സാബുവിന്‍റെ വീട്ടിലെത്തി കാര്യം പറയുകയും ചെയ്തു.

തുടർന്ന് മുത്തും കുഞ്ഞുമോളും ചേർന്ന് ഒന്നാം നിലയിലെത്തി നടത്തിയ പരിശോധനയിലാണ് സ്വർണം നഷ്ടമായ കാര്യം അറിഞ്ഞത്. സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The group that came to sell the curtain stole gold
Next Story