Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവല്ല ബൈപാസിൽ കാർ തലകീഴായി മറിഞ്ഞു

text_fields
bookmark_border
തിരുവല്ല ബൈപാസിൽ കാർ തലകീഴായി മറിഞ്ഞു
cancel
camera_alt

തിരുവല്ല ബൈപാസിൽ തലകീഴായി മറിഞ്ഞ കാർ

തിരുവല്ല: ബൈപാസിൽ വീണ്ടും വാഹനാപകടം. കാറുകൾ കൂട്ടിയിടിച്ചെങ്കിലും യാത്രക്കാർ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. ബൈപാസിലെ റെയിൽവേ സ്റ്റേഷൻ ജങ്ഷനിൽ ഞായറാഴ്ച രാവിലെ ഏഴോടെയാണ് അപകടം. പത്തനംതിട്ട ഭാഗത്തുനിന്ന് വന്ന മലയാലപ്പുഴ ദേവീക്ഷേത്ര ജീവനക്കാരനും മങ്കൊമ്പ് സ്വദേശിയുമായ ഗിരീഷിന്‍റെ കാറും കാവുംഭാഗം സ്വദേശികൾ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ കാവുംഭാഗം സ്വദേശികളായ മൂന്നംഗ സംഘം സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞു. സമീപവാസികൾ ചേർന്ന് നിസ്സാര പരിക്കേറ്റ മൂവരെയും പുറത്തെടുക്കുകയായിരുന്നു. വാഹനങ്ങൾ തിരുവല്ല പൊലീസെത്തി സംഭവസ്ഥലത്തുനിന്ന് നീക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The car overturned on the Tiruvalla Bypass
Next Story