Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിർമാണം നടക്കുന്ന ഓടയിൽ കാർ വീണു
text_fieldsbookmark_border
തിരുവല്ല: പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ കാവുംഭാഗത്ത് നിർമാണം പുരോഗമിക്കുന്ന ഓടയിൽ വീണു. കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കന്ററി സ്കൂളിന് സമീപമാണ് അപകടം. തുകലശ്ശേരി സ്വദേശി വർഗീസ് സഞ്ചരിച്ചിരുന്ന ഹോണ്ട സിറ്റി കാറാണ് അപകടത്തിൽപ്പെട്ടത്.
പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഓടയുടെ മേൽ മൂടിയില്ലാത്ത ഭാഗത്തേക്ക് വീഴുകയായിരുന്നു. ആർക്കും പരിക്കില്ല. കാറിന്റെ മുൻ വശം ഭാഗികമായി തകർന്നു. തിങ്കളാഴ്ച വൈകിട്ട് ഏറങ്കാവ് ജംഗ്ഷനിലും സമാനമായ അപകടം ഉണ്ടായിരുന്നു. നിർമാണം പുരോഗമിക്കുന്ന ഓടയിൽ കാർ വീഴുകയായിരുന്നു.
Next Story

