Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightമാ​ര​കാ​യു​ധം​കാ​ട്ടി...

മാ​ര​കാ​യു​ധം​കാ​ട്ടി രാ​ത്രി​​ പ​ണ​വും സ്വ​ർ​ണ​വും കവരൽ; വടിവാൾ വിനീതിനെ തെളിവെടുപ്പിന്​ എത്തിച്ചു

text_fields
bookmark_border
vadivaal
cancel
camera_alt

വ​ടി​വാ​ൾ വി​നീ​തി​നെ തെ​ളി​വെ​ടു​പ്പി​ന്​ എ​ത്തി​ച്ച​പ്പോ​ൾ

തി​രു​വ​ല്ല (പത്തനംതിട്ട): മാ​ര​കാ​യു​ധം​കാ​ട്ടി രാ​ത്രി​കാ​ല യാ​ത്ര​ക്കാ​രി​ൽ​നി​ന്ന്​ പ​ണ​വും സ്വ​ർ​ണ​വും വാ​ഹ​ന​വു​മ​ട​ക്കം ക​വ​രു​ന്ന കു​പ്ര​സി​ദ്ധ മോ​ഷ്​​ടാ​വ് വ​ടി​വാ​ൾ വി​നീ​തി​നെ നെ​ടു​മ്പ്ര​ത്തും സൈ​ക്കി​ൾ​മു​ക്കി​ലും എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. നെ​ടു​മ്പ്രം അ​ന്തി​ച്ച​ന്ത​ക്ക്​ സ​മീ​പം, സൈ​ക്കി​ൾ​മു​ക്ക് ജ​ങ്​​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തി​ച്ചാ​ണ് പു​ളി​ക്കീ​ഴ് പൊ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന എ​ട​ത്വ സ്വ​ദേ​ശി വി​നീ​തി​നെ ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി​യ പു​ളി​ക്കീ​ഴ് പൊ​ലീ​സ് വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ തെ​ളി​വെ​ടു​പ്പി​ന്​ സം​ഭ​വ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ച​ത്. ഡി​സം​ബ​ർ 17ന് ​പു​ല​ർ​ച്ച മ​തി​ൽ​ഭാ​ഗ​ത്തും കാ​വും​ഭാ​ഗ​ത്തു​മാ​യി കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ച്ച് പ​ണം ക​വ​രാ​ൻ ശ്ര​മി​ച്ച ശേ​ഷം ഒ​മ്നി വാ​ൻ ഉ​പേ​ക്ഷി​ച്ച നെ​ടു​മ്പ്ര​ത്തും മ​ത്സ്യ​വ്യാ​പാ​രി​യെ വ​ടി​വാ​ൾ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി 5000 രൂ​പ ക​വ​ർ​ന്ന സൈ​ക്കി​ൾ​മു​ക്കി​ലും എ​ത്തി​ച്ചാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. തെ​ളി​വെ​ടു​പ്പി​നു​ശേ​ഷം തി​രു​വ​ല്ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Snatching
News Summary - Snatching money and gold at night; Vadiwal Vineet took to testify
Next Story