നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി; മൂന്നുപേർ അറസ്റ്റിൽ
text_fieldsതിരുവല്ല: വിൽപനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. തിരുവല്ല കറ്റോട് കാഞ്ഞിരപ്പറമ്പ് വീട്ടിൽ സുരേഷ് ബാബു (49), തുകലശ്ശേരി ജലജ ഭവനിൽ ബിനീഷ് (32), കണിയാമ്പാറ കീച്ചേരിൽ അനീഷ് (30) എന്നിവരാണ് പിടിയിലായത്. കുറ്റൂർ സെന്റ് മേരീസ് ക്നാനായ പള്ളിയുടെ സമീപത്തെ സുരേഷ് ബാബുവിന്റെ ശ്രീലക്ഷ്മി സ്റ്റോഴ്സിന്റെ മുൻവശത്തെ മേശപ്പുറത്ത് പ്ലാസ്റ്റിക് സഞ്ചിയിൽ സൂക്ഷിച്ച നിലയിലാണ് ഹാൻസ് പിടിച്ചെടുത്തത്. തിരുവല്ല ബി.എസ്.എൻ.എൽ ജങ്ഷനിൽനിന്നും വിനീഷിന്റെയും അനീഷിന്റെയും കൈയിലെ ബാഗുകളിൽനിന്നും ഹാൻസ് കണ്ടെടുത്തു.
നാർകോട്ടിക് സെൽ ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തിലെ ജില്ല ആന്റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സിന്റെ (ഡാൻസാഫ്) നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഡാൻസാഫ് എസ്.ഐ. അജി സാമുവൽ, എ.എസ്.ഐ. അജികുമാർ, സി.പി.ഒ മാരായ മിഥുൻ ജോസ്, അഖിൽ, സുജിത്, ബിനു, തിരുവല്ല എസ്.ഐ. കുരുവിള എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

