തിരുവല്ലയിൽനിന്ന് മോഷ്ടിച്ച സ്കൂട്ടർ കായംകുളത്ത് കണ്ടെത്തി
text_fieldsമോഷ്ടിച്ച സ്കൂട്ടറുമായി പോകുന്ന സി.സി.ടി.വി ദൃശ്യം
തിരുവല്ല: തിരുവല്ല നഗരത്തിൽനിന്നും മോഷ്ടിച്ച സ്കൂട്ടർ കായംകുളത്തുനിന്ന് കണ്ടെത്തി. വാഹനത്തിൽ കറങ്ങിനടന്ന് മാല പൊട്ടിച്ചശേഷം മോഷ്ടാക്കൾ വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കായംകുളത്ത് നിന്ന് പൊലീസ് ശേഖരിച്ച സി.സി ടി.വി ദൃശ്യത്തിൽ ഒരു യുവാവും യുവതിയുമാണുള്ളത്.
താക്കോൽ മറന്നുെവച്ച തക്കം നോക്കിയാണ് തിരുവല്ലയിൽനിന്ന് എസ്.ബി.ഐ മ്യൂച്വൽ ഫണ്ടിലെ ജീവനക്കാരൻ സുജിത്തിെൻറ സ്കൂട്ടർ കഴിഞ്ഞ 25ന് മോഷ്ടിച്ചത്.
കായംകുളം പൊലീസിന് ലഭിച്ച മാല പൊട്ടിച്ച പരാതിയിൽ അന്വേഷണത്തിെൻറ ഭാഗമായി സി.സി ടി.വി ദൃശ്യം പരിശോധിച്ചപ്പോഴാണ് ഈ വാഹനത്തിൽ യുവാവും യുവതിയും സഞ്ചരിക്കുന്ന ദൃശ്യം കണ്ടെത്തിയത്.

