Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightയു.​പി നാ​ട​ക​ത്തി​ൽ...

യു.​പി നാ​ട​ക​ത്തി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ്കൂ​ളി​ന്‍റെ പ​ട​യോ​ട്ടം

text_fields
bookmark_border
Republican Schools Foray into UP Drama
cancel
camera_alt

യു.പി നാടകത്തിൽ ഒന്നാം സ്ഥാനം നേടിയ കോന്നി

റിപ്പബ്ലിക്കൻ ഹയർ സെക്കൻഡറി സ്കൂൾ ടീം

തി​രു​വ​ല്ല: യു.​പി നാ​ട​ക​മ​ത്സ​ര​ത്തി​ൽ ഇ​രു​പ​താം വ​ർ​ഷ​വും തേ​രോ​ട്ടം തു​ട​രു​ക​യാ​ണ് കോ​ന്നി റി​പ്പ​ബ്ലി​ക്ക​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. യു.​പി വി​ഭാ​ഗം മ​ല​യാ​ള നാ​ട​ക മ​ത്സ​ര​ത്തി​ൽ കോ​ന്നി റി​പ്പ​ബ്ലി​ക്ക​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​വ​ത​രി​പ്പി​ച്ച ''സ​ത്യ​സ​ന്ധ​ൻ'' പ്ര​മേ​യം കൊ​ണ്ടും അ​വ​ത​ര​ണ മി​ക​വു​കൊ​ണ്ടും വേ​റി​ട്ട അ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ച്ച​ത്.

വ​ഴി​യി​ൽ ക​ള​ഞ്ഞു​കി​ട്ടി​യ തേ​ങ്ങ സ്കൂ​ളി​ലെ ഹെ​ഡ്മാ​സ്റ്റ​റെ ഏ​ൽ​പ്പി​ക്കു​ന്ന സ​ത്യ​സ​ന്ധ​നാ​യ അ​പ്പു​വി​ന്‍റെ ക​ഥ​യാ​ണ് നാ​ട​കം പ​റ​യു​ന്ന​ത്. ജീ​വി​ത​ത്തി​ലെ ദാ​രി​ദ്ര്യ​ത്തി​ന്‍റെ​യും ക്ലേ​ശ​ങ്ങ​ളു​ടെ​യും ഇ​ട​യി​ലും സ​ത്യ​സ​ന്ധ​ത ന​ൽ​കു​ന്ന ആ​ന​ന്ദ​മാ​ണ് നാ​ട​ക​ത്തി​ന്‍റെ പ്ര​മേ​യം.

അ​ദ്വൈ​ത് എ​സ്. കു​മാ​ർ, അ​ഭി​ന​വ് എ​സ്. കു​മാ​ർ, ആ​ൽ​ഫി ജോ​ൺ, ഹ​രി​ദേ​വ്. എ​സ്, അ​ർ​ജു​ൻ കെ. ​എ​സ്, അ​ൻ​ഷ അ​നീ​ഷ്, ന​വ്യ ആ​ർ, അ​മേ​ഘ എ​സ് ര​ഞ്ജി​ത്ത്, അ​ന​ഘ മോ​ൾ, ശ്രീ​ന​ന്ദ ആ​ർ.​എ​സ്, എ​ന്നി​വ​രാ​ണ് വേ​ഷ​മി​ട്ട​ത്. ശ്രീ. ​കൊ​ടു​മ​ൺ ഗോ​പാ​ല​കൃ​ഷ്ണ​നാ​ണ് നാ​ട​ക​ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school festivaldrama
News Summary - Republican School's Foray into UP Drama
Next Story