മഴ: അപ്പർകുട്ടനാട്ടിൽ വീടുകളിൽ വെള്ളം കയറി
text_fieldsതിരുവല്ല: കഴിഞ്ഞ നാലുദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് അപ്പർകുട്ടനാടൻ മേഖലയിലെ നിരവധി വീടുകളിൽ വെള്ളം കയറി.
തിരുമൂലപുരത്തെ മംഗലശ്ശേരി, പുളിക്കത്ര മാലി, പെരിങ്ങര പഞ്ചായത്തിലെ മേപ്രാൽ വളവനാരി, ഇളവനാരി, നിരണം പഞ്ചായത്തിലെ മാലിശ്ശേരി, കൊമ്പൻകേരി, കടപ്ര പഞ്ചായത്തിലെ ആറ്റുമാലി പ്രദേശങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്.
പമ്പാ, മണിമല നദികളുടെ ജലനിരപ്പ് ചൊവ്വാഴ്ച പുലർച്ചയോടെ നേരിയതോതിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും മേഖലയിലെ 200ഓളം വീടുകൾ വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുകയാണ്. വെള്ളം കയറിയ വീടുകളിൽ ഇഴജന്തുക്കളുടെ ശല്യം വർധിച്ചെന്ന് പ്രദേശവാസികൾ പറയുന്നു. ഗ്രാമീണ റോഡുകളിലും വെള്ളം കയറി. മേഖലയിൽ നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടില്ലെന്ന് തഹസിൽദാർ പി.എ. സുനിൽ പറഞ്ഞു.

