Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരോപണ വിധേയർക്ക് പാർട്ടി ചുമതല; സി.പി.എം ജില്ല സെക്രട്ടറിക്കെതിരെ പോസ്റ്റർ

text_fields
bookmark_border
ആരോപണ വിധേയർക്ക് പാർട്ടി ചുമതല; സി.പി.എം ജില്ല സെക്രട്ടറിക്കെതിരെ പോസ്റ്റർ
cancel

തിരുവല്ല: ആരോപണ വിധേയരായവർക്ക് പാർട്ടി ചുമതല നൽകിയെന്ന് ആരോപിച്ച് സി.പി.എം ജില്ല സെക്രട്ടറി രാജു എബ്രഹാമിനെതിരെ തിരുവല്ലയിൽ പോസ്റ്റർ. സേവ് സി.പി.എം എന്ന പേരിലാണ് പോസ്റ്റർ ഇറങ്ങിയത്. സി.പി.എം തിരുവല്ല ഏരിയ കമ്മിറ്റി ഓഫിസിന് സമീപത്തായാണ് പോസ്റ്ററുകൾ പതിച്ചത്.

ദേവസ്വം ബോർഡ് നിയമന കോഴയിലും പി.എസ്‌.സി അഴിമതിയിലും ഏരിയ കമ്മിറ്റിയിൽനിന്ന് പാർട്ടി പുറത്താക്കിയ കള്ളൻ പ്രകാശ് ബാബുവിനെ ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറിയാക്കിയ രാജു എബ്രഹാമിനെ പുറത്താക്കുക, അർബൻ ബാങ്ക് കൊള്ളക്കാരൻ സനൽകുമാറിന്‍റെ ശിഷ്യനും ദേവസ്വം ബോർഡ് നിയമന കോഴ നടത്തി ലക്ഷങ്ങൾ തട്ടിയ കള്ളൻ പ്രകാശ് ബാബുവിനെ ലോക്കൽ സെക്രട്ടറിയാക്കിയ നടപടി റദ്ദ് ചെയ്യുക, അഴിമതിക്കാരനും ഗുണ്ടാ മാഫിയ ഒത്താശക്കാരനുമായ പരുമല ലോക്കൽ സെക്രട്ടറി ഷിബു വർഗീസിന് പ്രമോഷൻ നൽകി തിരുവല്ല ഏരിയ കമ്മിറ്റിയിലേക്ക് എടുത്ത നടപടി റദ്ദ് ചെയ്യുക, പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷ് ഉടൻതന്നെ ഇടപെടുക, ഗോവിന്ദൻ മാഷ് പത്തനംതിട്ടയിലേക്ക് വരിക, തിരുവല്ലയിലെ പാർട്ടിയെ സംരക്ഷിക്കുക തുടങ്ങിയ വരികളാണ് പോസ്റ്ററിൽ ഉൾപ്പെട്ടിരിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Poster against CPM district secretary
Next Story