Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightപോ​ക്സോ: പ്ര​തി...

പോ​ക്സോ: പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
പോ​ക്സോ: പ്ര​തി പി​ടി​യി​ൽ
cancel
camera_alt

വ​ർ​ഗീ​സ്

തി​രു​വ​ല്ല: 14 കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ തി​രു​വ​ല്ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ല്ല പെ​രി​ങ്ങ​ര അ​ഴി​യ​ട​ത്ത് ചി​റ സ്വ​ദേ​ശി ക​രി​ങ്ങാ​ട്ടി​ശ്ശേ​രി വീ​ട്ടി​ൽ കൊ​ച്ചു​മോ​ൻ എ​ന്ന വ​ർ​ഗീ​സി​നെ​യാ​ണ് (60) അ​റ​സ്റ്റ് ചെ​യ്ത​ത്. 2025 മെ​യി​ലാ​ണ് സം​ഭ​വം. പെ​യി​ന്റി​ങ് തൊ​ഴി​ലാ​ളി​യാ​യ ഇ​യാ​ൾ ജോ​ലി ചെ​യ്ത വീ​ട്ടി​ൽ വ​ന്ന പെ​ൺ​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു.

കു​ട്ടി​യെ വീ​ണ്ടും ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ അ​മ്മ​യോ​ടും ബ​ന്ധു​ക്ക​ളോ​ടും കു​ട്ടി വി​വ​രം പ​റ​ഞ്ഞു.

ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​സ്. സു​ജി​ത്ത്, എ.​എ​സ്.​ഐ ജ​യ​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ അ​ഖി​ലേ​ഷ്, അ​വി​നാ​ഷ്, സോ​ജോ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsarrestedPOCSO
News Summary - POCSO: arrested
Next Story