പിണറായി വിജയൻ നരേന്ദ്ര മോദിയുടെ വിനീത വിധേയൻ -വി.ഡി. സതീശൻ
text_fieldsജില്ല കോൺഗ്രസ് കമ്മിറ്റി നേതൃസംഗമം തിരുവല്ലയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
ഉദ്ഘാടനം ചെയ്യുന്നു
തിരുവല്ല: കേന്ദ്ര അവഗണനക്കെതിരെ സമരം ചെയ്യാനൊരുങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത്ഷായുടേയും കൂടുതൽ വിശ്വസ്തനും വിനീത വിധേയനുമായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ കേരള സന്ദർശനത്തോടെ ഇത് പകൽ പോലെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. ജില്ല കോൺഗ്രസ് കമ്മിറ്റി നേതൃസംഗമം തിരുവല്ലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെയ്യാത്ത സേവനത്തിന് മകൾ വാങ്ങിയത് കൈക്കൂലി തന്നെയാണെന്നത് കേന്ദ്ര ഏജൻസികൾ തെളിവു സഹിതം വ്യക്തമാക്കിയിട്ടും മുഖ്യമന്ത്രി അത് മൂടിവെച്ച് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് വി.ഡി.പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗങ്ങളായ പ്രൊഫ.പി.ജെ കുര്യൻ, ആന്റോ ആന്റണി എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ ഷുക്കൂർ, പഴകുളം മധു , യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, എൻ. ഷൈലാജ്, എ.ഷംസുദ്ദീൻ, ജോർജ്ജ് മാമ്മൻ കൊണ്ടൂർ,റിങ്കു ചെറിയാൻ, സതീഷ് ചാത്തങ്കേരി, മാത്യു ചാമത്തിൽ എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, റെജി തോമസ്, കെ.ജയവർമ്മ, തോപ്പിൽ ഗോപകുമാർ, ടി.കെ ഈപ്പൻ കുര്യൻ, എലിസബത്ത് അബു, രജനി പ്രദീപ് എന്നിവർ സംസാരിച്ചു.

