പത്തനംതിട്ട ജില്ലാ സ്കൂൾ കലോത്സവം; യു.പി നാടകം: മികച്ച നടൻ ആദിത്യൻ, നടി കൃഷ്ണേന്ദു
text_fieldsമികച്ച നടൻ ആദിത്യൻ നടി കൃഷ്ണേന്ദു
തിരുവല്ല: യു.പി വിഭാഗം നാടകത്തിൽ കറുമ്പനെ അവതരിപ്പിച്ച അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി.എച്ച്.എസ് സ്കൂളിലെ ആദിത്യനെ മികച്ച നടനായി തെ രഞ്ഞെടുത്തു. നാടകത്തന്റെ പേരും കറുമ്പൻ എന്നാണ്. നിറത്തിന്റെ പേരിൽ മനുഷ്യർക്കിടയിലെ വിവേചനം ഭംഗിയായി അവതരിപ്പിച്ചാണ് ആദിത്യൻ എല്ലാവരുടെയും ശ്രദ്ധ നേടിയത്. കാട്ടിൽ നിന്ന് നാട്ടിൽ പിടിച്ചുകൊണ്ടുവന്ന കാട്ടുവാസിയായ കറുമ്പനെ വിദ്യഭ6ാസം നേടാൻ സ്കൂളിൽ ചേർത്തപ്പോൾ സഹപാഠികൾ കറുമ്പനെന്ന് വിളിച്ച് ആക്ഷേപിക്കുകയും തുടർന്ന് കാട്ടിലേക്ക് മടങ്ങി വികസനത്തിന്റെ പേരിൽ സർക്കാർ നിർമ്മിച്ച അണക്കെട്ട് തകർന്ന് ഒഴുകി പോകുകയും ചെയ്താണ് ആദിത്യൻ കഥാപാത്രത്തെ അവസ്മരണീയമാക്കിയത്. സംവിധാനം അനിൽ കാരേറ്റാണ്.
കർക്കശക്കാരിയായ അധ്യാപികയെ രംഗത്ത് എത്തിച്ചാണ് കുറിയന്നൂർ മാർത്തോമാ സ്കൂളിലെ ആറാം ക്ളാസ് വിദ്യാർഥിയായ കൃഷ്ണേന്ദു സന്തോഷ് യു.പി വിഭാഗത്തിൽ മികച്ചനടിയായത്. ജനാലക്കരികിലെ വികൃതി കുട്ടി എന്ന നാടകത്തിലായിരുന്നു അഭിനയിച്ചത്. ഒരു അധ്യാപിക ആകണമെന്ന മോഹം നാടകത്തിലൂടെ സാധ്യമായതിൻറെ സന്തോഷത്തിലാണ് കുട്ടി. നൂറനാട് സുകു എഴുതി പ്രോം വിനായക് സംവിധാനംചെയ്ത നാടകത്തിൽ പ്രധാന അധ്യാപികയുടെ വേഷമാണ് കൈകാര്യംചെയ്തത്. നാടൻ പാട്ട് പാടുന്ന അന്യജാതിയിൽ പെട്ട കുട്ടിയെ ക്ളാസിൽ നിന്ന് പുറത്താക്കുന്നതായിരുന്നു വിഷയം. കുറിയന്നൂർ താഴത്തെ മുറിയിൽ സന്തോഷ് ബാബു- സന്ധ്യാ ഗോപാൽ ദമ്പതികളുടെ മകളാണ്.