Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പട്ടാപ്പകൽ കോഴി മാലിന്യം തള്ളാനുള്ള നീക്കം തടഞ്ഞു

text_fields
bookmark_border
പട്ടാപ്പകൽ കോഴി മാലിന്യം തള്ളാനുള്ള നീക്കം തടഞ്ഞു
cancel
camera_alt

Representative Image

തിരുവല്ല: കോഴി മാലിന്യം തള്ളാനുള്ള നീക്കം നെടുമ്പ്രം ഗ്രാമ പഞ്ചായത്തംഗങ്ങൾ ചേർന്ന് തടഞ്ഞു. നെടുമ്പ്രം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ പെട്ടി ഓട്ടോറിക്ഷയിൽ എത്തിച്ച മാലിന്യം തള്ളാനുള്ള നീക്കമാണ് ഗ്രാമ പഞ്ചായത്തംഗങ്ങളായ ടി.എസ് സന്ധ്യാ മോൾ, കെ. മായാദേവി എന്നിവർ ചേർന്ന് തടഞ്ഞത്.

രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. മാലിന്യം തള്ളാനെത്തിയ ഓട്ടോ സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ടതിനെ തുടർന്ന് പരിശോധിക്കുകയായിരുന്നു. ചാക്കിൽ നിറച്ച നിലയിലായിരുന്നു മാലിന്യം. വാഹനത്തിലുള്ള രണ്ട് പേരും ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു.

മാലിന്യം കായംകുളത്ത് നിന്നും എത്തിച്ചതാണെന്ന് സംഘം പറഞ്ഞു. വഴിയരികിൽ നിക്ഷേപിച്ച മാലിന്യം ഇരുവരെക്കൊണ്ടും തിരികെ എടുപ്പിച്ച ശേഷം വാഹനം പുളിക്കീഴ് പൊലീസിന് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - panchayath members stopped the move to dump chicken waste
Next Story