Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏകാഭിനയത്തിൽ മൻസിയയുടെ കഥ പറഞ്ഞ് നോറ

text_fields
bookmark_border
ഏകാഭിനയത്തിൽ മൻസിയയുടെ കഥ പറഞ്ഞ് നോറ
cancel

തിരുവല്ല: ഏകാഭിനയത്തിൽ മൻസിയയുടെ കഥ പറഞ്ഞ് നോറ ആൻ ഷിബു. ക്ഷേത്രകല അഭ്യസിച്ചതിന് ഒരു മുസ്ലീം പെൺകുട്ടിയോട് തന്റെ സമുദായം കാട്ടിയ അനാചാരവും അതുമൂലം അവൾ നേരിടേണ്ടി വന്ന വ്യഥയുമാണ് നോറ ഈ ഏകഭിനയത്തിൽ ഇതിവൃത്തമാക്കിയത്. ജാതിവ്യവസ്ഥയുടെ മതിൽക്കെട്ടുകൾക്ക് കലയെ വിലക്കാൻ സാധ്യമല്ലെന്ന് വ്യത്യസ്ത ഭാവങ്ങളിലൂടെ നിമിഷങ്ങൾ കൊണ്ടു അഭിനയിച്ച നോറ, കലയ്ക്ക് ജാതിഭേദമില്ലെന്നും ഇതു കേരളമാണെന്നും ഉറക്കെ പ്രഖ്യാപിച്ചു. കല മുതൽ വിവാഹം വരെ മതം കലർത്തി, വിളറി പൂണ്ടലറുന്ന മനുഷ്യ സമൂഹത്തിലെ മത ഭ്രാന്തൻമാരോട് കേരളത്തിന്റെ മത സൗഹാർദ്ദം ഓർമിപ്പിക്കുക കൂടിയായിരുന്നു ഈ പ്രകടനത്തിലൂടെ നോറ.

പത്തനംതിട്ട പ്രക്കാനം ഗ്രാമത്തിൽ ജനിച്ചു വളർന്ന നോറ ഇപ്പോൾ കോതമംഗലം കറുകടം, മൗണ്ട് കാർമൽ കോളജിലെ രണ്ടാം വർഷ സൈക്കോളജി ബിരുദ വിദ്യാർഥിനിയാണ്. മോണോ - ആക്ട് സ്വയം പരിശീലിച്ചു വിവിധ വേദികളിൽ അവതരിപ്പിച്ച് ശ്രദ്ധ നേടിയിട്ടുള്ള നോറ കോളജ് കലാതിലകമാണ് .

സർവകലാശാല കാലോത്സവമായ "ഇണൈമൈ"

യിൽ ' A 'ഗ്രേഡ് ലഭിച്ച നോറ ആൻ ഷിബുവിന്റെ ഈ അവതരണം മത സൗഹാർദം വിളിച്ചോതുന്ന മികച്ച ഇനമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nora told Mansiya's story through a monodrama
Next Story