നിരണം ഇൻഡോർ സ്റ്റേഡിയം യാഥാർഥ്യമായി
text_fieldsനിരണം ഇൻഡോർ സ്റ്റേഡിയം
തിരുവല്ല: നിരണം ഇൻഡോർ സ്റ്റേഡിയം യാഥാർഥ്യമായി. നിരണത്ത് കളിച്ചുവളർന്ന ഒരു കൂട്ടം ബാസ്കറ്റ്ബാൾ പ്രേമികളുടെ ശ്രമഫലമായാണ് കോർട്ട് സഫലമായത്.
ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ബംഗളുരുവിലെ ദി ഓപ്പർച്യുണിറ്റി ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടിവ് ആനന്ദ് ചതുർവേദി നിർവഹിച്ചു. കേരള ബാസ്കറ്റ്ബാൾ അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് ജോസഫ് നെരോത്ത്, സെക്രട്ടറി പി.സി. ആന്റണി, ജില്ല ബാസ്കറ്റ്ബാൾ അസോസിയേഷൻ പ്രസിഡന്റ് ജോർജ് സക്കറിയ, സെക്രട്ടറി ജോസഫ് ജോൺ, എച്ച്.എസ്. സെന്റ് തോമസ് മാനേജർ തോമസ് കുര്യൻ, സി.വി. സണ്ണി, ബെവിൻ ചാക്കോ, സജിൻ മാത്യു, ശോശാമ്മ ഐപ്പ്, സാം ഈപ്പൻ, ജോളി ഈപ്പൻ, ജോസഫ് സി. ജോസഫ് എന്നിവർ പങ്കെടുത്തു. ഉദ്ഘാടത്തോനുബന്ധിച്ച് ബാസ്കറ്റ്ബാൾ ടൂർണമെന്റും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

