കെ.എസ്.ആർ.ടി.സി ബസും പിക്കപ്പും കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരിക്ക്
text_fieldsപ്രതീകാത്മക ചിത്രം
തിരുവല്ല: എം.സി റോഡിലെ തിരുവല്ല മഴുവങ്ങാട് ചിറയ്ക്ക് സമീപം കെ.എസ്.ആർ.ടി.സി ബസും മീൻ കയറ്റി വന്ന പിക്കപ്പും കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരിക്ക്. കെ.എസ്.ആർ.ടി.സി ഡ്രൈവർ ശരത് ചന്ദ്രൻ, ബസ് യാത്രക്കാരായ തമ്പി, ശ്രീകാന്ത്, അഫ്രോജ്, അനിയൻകുഞ്ഞ്, മുഹമ്മദ് ജിന്ന, അനീഷ്, സജി എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകീട്ട് ഏഴോടെ ആയിരുന്നു അപകടം.
ഓതറയിൽ നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന ബസും തിരുവല്ല ഭാഗത്ത് നിന്ന് ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന പിക്കപ്പുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ കെ.എസ്.ആർ.ടി.സി ജീവനക്കാരെ തിരുവല്ല താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

