Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightകാണാതായ യുവാവ് പുഴയിൽ...

കാണാതായ യുവാവ് പുഴയിൽ മരിച്ച നിലയിൽ

text_fields
bookmark_border
കാണാതായ യുവാവ് പുഴയിൽ മരിച്ച നിലയിൽ
cancel
Listen to this Article

തിരുവല്ല: വെള്ളിയാഴ്ച കാണാതായ കുറ്റൂർ സ്വദേശിയായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ ക​ണ്ടെത്തി. മണിമലയാറ്റിലെ തെങ്ങേലിയിൽ ഇന്ന് രാവിലെ ഏഴു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

കുറ്റൂർ ചുഴിയാംപാറയിൽ വീട്ടിൽ അനീഷി(34)ന്റെ മൃതദേഹമാണ് ണിമലയാറ്റിലെ തെങ്ങേലി വാണിയംകടവിന് സമീപത്ത് നിന്നും കണ്ടെത്തിയത്. അനീഷിനെ കാൺമാനില്ലെന്ന് കാട്ടി സഹോദരൻ ഇന്നലെ വൈകീട്ട് തിരുവല്ല പൊലീസിൽ പരാതി നൽകിയിരുന്നു.

തിരുവല്ല അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫിസർ ആർ. ബാബുവിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ സുന്ദരേശ്വരൻ നായർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ പ്രശാന്ത്, സുജിത് നായർ, ബി. ജിത്തു, എസ്. ലാലു എന്നിവരടങ്ങുന്ന സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:found deadManimalayar
News Summary - Missing young man found dead in river
Next Story