എം.ജി യൂനിവേഴ്സിറ്റി കലോത്സവം; വേദിയിൽ നിറഞ്ഞാടി മോഹിനികൾ
text_fieldsതിരുവല്ലയിൽ നടക്കുന്ന എം.ജി കലോൽസവം മോഹിനിയാട്ടം ബി.സി.എം കോളജിലെ നീഹാര വേദിയിൽ അവതരിപ്പിക്കുബോൾ സ്റ്റേജിൽ എത്തിയ കുട്ടി നൃത്തത്തിനൊപ്പം ചുവടുവെച്ചപ്പോൾ, പി.വി. ശ്രീനന്ദന
മോഹിനിയാട്ടം,
എം.ജി
യൂനി
വേഴ്സിറ്റി
കാമ്പസ്
തിരുവല്ല: എം.ജി യൂനിവേഴ്സിറ്റി കലോത്സവം മോഹിനിയാട്ട മത്സരത്തിൽ ആസ്വാദക ഹൃദയങ്ങൾ കീഴടക്കി മോഹിനിയാട്ട മത്സരം. വിവിധ കോളജുകളിൽ നിന്ന് എത്തിയ 39 മത്സരാർഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. മത്സരാർഥികൾക്ക് പുറമെ വിവിധ ജില്ലകളിൽ നിന്ന് മോഹിനിയാട്ട മത്സരം കാണുവാൻവേണ്ടി മാത്രം എത്തിയവർ ആയിരുന്നു കൂടുതലും. 39 മത്സരങ്ങളും കണ്ട ശേഷമാണ് കാണികൾ മടങ്ങിയത്. കേരളത്തിന്റെ തനത് ശാസ്ത്രീയ നൃത്ത രൂപമായ മോഹിനിയാട്ടം ലാസ്യ പ്രധാനമായ നൃത്തമാണ്. കൈ മുദ്രകൾക്കും മുഖ ഭാവങ്ങൾക്കും മോഹിനിയാട്ടത്തിൽ വലിയ പ്രാധാന്യമുണ്ട്.
ദഫ്മുട്ട്: .എം.എസ് കോളജ് കോട്ടയം
അപ്രതീക്ഷിത മഴ; ചെളി നിറഞ്ഞ് രണ്ടാം വേദ
തിരുവല്ല: മഹാത്മഗാന്ധി യൂനിവേഴ്സിറ്റി കലായോത്സവത്തിൽ അപ്രതീക്ഷിതമായി എത്തിയ മഴയിൽ വെള്ളവും ചെളിയും നിറഞ്ഞ് രണ്ടാം വേദിയായ പുഷ്പമേള ഗ്രൗണ്ട്. ഞായറാഴ്ച വൈകുന്നേരം പെയ്ത മഴയിൽ രണ്ടാം വേദിയും പരിസരവും വെള്ളം നിറയുകയായിരുന്നു. ഗ്രൗണ്ടിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് വേദിയുടെ പ്രധാന കവാടം വഴി വാഹനങ്ങൾ കയറ്റി വിടുന്നത് നിരോധിച്ച് വഴി അടച്ചു. വേദിയുടെ ഇരു വശങ്ങളും വെള്ളം നിറഞ്ഞതോടെ കലോത്സവത്തിന് മത്സരാർഥികൾ വലഞ്ഞു.
ചളി വെള്ളത്തിൽ കയറി ഇറങ്ങിയാണ് പലരും വേദികളിലേക്ക് എത്തിയത്. രണ്ടാം വേദിയുടെ പുറകിൽ നിന്ന് വെള്ളവും ചെളിയും ആളുകൾ ഇരിക്കുന്ന ഭാഗത്തേക്ക് ഒഴുകി ഇറങ്ങിയത് ആസ്വാദകർക്കും ദുരിതമായി.
നാടൻ വാദ്യസംഗീതം വേദിയിൽ നടക്കുബോൾ പ്രോൽസാഹിപ്പിക്കുന്ന കാഴ്ചക്കാർ
നാടോടി വൃന്ദവാദ്യത്തില്‍ തേവര എസ്.എച്ച് കോളജ്
തിരുവല്ല: തനത് ഗോത്രപരമ്പരകളുടെ താളവിസ്മയം തീര്‍ത്ത് നാടോടി വൃന്ദവാദ്യമത്സരത്തില് തേവര എസ്.എച്ച് കോളജ് ഒന്നാമതെത്തി. തുടര്‍ച്ചയായ ആധിപത്യം ഇത്തവണയും ഉറപ്പിച്ചപ്പോള്‍ വേദിയും ഒപ്പം കൂടി. നാടന്‍പാട്ട് കലാകാരന് രതീഷാണ് കുട്ടികളെ പരിശീലിപ്പിച്ചത്. പളിയ വിഭാഗത്തിന്റെ വാദ്യങ്ങളായ ലഗറ, മുളം ചെണ്ട, പണിയ വിഭാഗത്തിന്റെ തുടി, താളം, മലപ്പുലയ വിഭാഗത്തിന്റെ കടിമുട്ടി, ജലഗ, പുലയ വിഭാഗത്തിന്റെ തുടി, പറയ വിഭാഗത്തിന്റെ മരം, ഒറ്റ താളം, തമ്പോലം എന്നിവ ഉപയോഗിച്ചായിരുന്നു അവതരണം. പുള്ളുവന്‍കുടം അടക്കമുള്ളവ പ്രകടനത്തിന് മാറ്റ്കൂട്ടി.
സമയക്രമങ്ങള്‍ താളംതെറ്റി
തിരുവല്ല: സമയക്രമങ്ങള്‍ താളംതെറ്റിയതോടെ ആലസ്യം വിട്ട് വേദി ഉണര്‍ന്നത് ഞായറാഴ്ച ഉച്ചയോടെ. തിരുവല്ലയില്‍ നടക്കുന്ന എം.ജി യൂനിവേഴ്സിറ്റി കലോത്സവത്തിലെ പ്രധാന വേദിയടക്കം 12നുശേഷമാണ് സജീവമായത്. ഇതോടെ രാത്രി ഏറെ വൈകിയാണ് പരിപാടികള്‍ പൂര്‍ത്തിയായത്. ഒമ്പത് വേദികളിലും സമാന അവസ്ഥയാണ്. ഇതോടെ നേരത്തെ നിശ്ചയിച്ച സമയ ക്രമീകരണം താറുമാറായി. മത്സരം കഴിഞ്ഞ് തിരികെ പോകേണ്ട വിദ്യാർഥികളും അധ്യാപകരും ഇതോടെ വലഞ്ഞു. മഴയില്‍ ഉണ്ടായ വെള്ളക്കെട്ടും ദുരിതമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

