Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightഎം.​ജി സ​ർ​വ​ക​ലാ​ശാ​ല...

എം.​ജി സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വം; നാ​ട്യ​ശാ​സ്ത്ര​ത്തി​ന്‍റെ കീ​ർ​ത്തി പ​ര​ത്തി സി​യാ പാ​വ​ൽ

text_fields
bookmark_border
എം.​ജി സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വം; നാ​ട്യ​ശാ​സ്ത്ര​ത്തി​ന്‍റെ കീ​ർ​ത്തി പ​ര​ത്തി സി​യാ പാ​വ​ൽ
cancel

തി​രു​വ​ല്ല: ന​ട​ന​ക​ല​യു​ടെ പു​ണ്യം നെ​ഞ്ചി​ലേ​റ്റി നി​റ​ഞ്ഞാ​ടി​യ തേ​വ​ര എ​സ്.​എ​ച്ച് കോ​ള​ജ് വി​ദ്യാ​ർ​ഥി സി​യാ പാ​വ​ലി​ന് ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗം ഭ​ര​ത​നാ​ട്യ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം. ക​ലോ​ത്സ​വം ര​ണ്ടാം ദി​വ​സം രാ​വി​ലെ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ലാ​ണ് സി​യാ പാ​വ​ൽ ഭ​ര​ത​മു​നി​യു​ടെ നാ​ട്യ​ശാ​സ്ത്ര​ത്തി​ന്‍റെ വൈ​ഭ​വം ആ​സ്വാ​ദ​ക​രി​ലേ​ക്ക് പ​ക​ർ​ത്തി​യ​ത്.

സ്കൂ​ൾ കാ​ല​ഘ​ട്ട​ത്തി​ൽ ഗ്രൂ​പ് ഇ​ന​ങ്ങ​ളി​ൽ മാ​ത്രം പ​ങ്കെ​ടു​ത്തി​രു​ന്ന സി​യ ഒ​റ്റ​ക്ക് മ​ത്സ​രി​ച്ച് ഇ​പ്പോ​ൾ മൂ​ന്നാം ത​വ​ണ​യാ​ണ് തു​ട​ർ​ച്ച​യാ​യി ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​ത്. ബി.​എ സോ​ഷ്യോ​ള​ജി വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഹ​ർ​ഷ​ൻ സെ​ബാ​സ്റ്റ്യ​ന് കീ​ഴി​ലാ​ണ് സി​യ എ​ട്ടു വ​ർ​ഷ​മാ​യി ഭ​ര​ത​നാ​ട്യം പ​രി​ശീ​ലി​ക്കു​ന്ന​ത്. ഡോ. ​ഹ​ർ​ഷ​ൻ സോ​ങ് ഫു​ൾ ഓ​ഫ് ഡാ​ൻ​സ് എ​ന്ന തി​രു​വ​ന​ന്ത​പു​രം ബ്രാ​ഞ്ചി​ൽ കു​ട്ടി​ക​ൾ​ക്ക് ഭ​ര​ത​നാ​ട്യം പ​ഠി​പ്പി​ക്കു​ന്നു​മു​ണ്ട് സി​യാ. ഭ​ര​ത​നാ​ട്യ​ത്തി​ൽ ഡോ​ക്ട​റേ​റ്റ് എ​ടു​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം.

ആ​ർ.​എ​ൽ.​വി കോ​ള​ജ് ഓ​ഫ് മ്യൂ​സി​ക് ആ​ൻ​ഡ് ഫൈ​ൻ ആ​ർ​ട്സ് വി​ദ്യാ​ർ​ഥി ത​ൻ​വി സു​രേ​ഷ് ര​ണ്ടാം സ്ഥാ​ന​വും സെ​ന്റ് തെ​രേ​സാ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി സ​ഞ്ച​ന ച​ന്ദ്ര​ൻ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

2022 മു​ത​ലാ​ണ് എം.​ജി സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​ൽ ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ന് പ്ര​ത്യേ​ക മ​ത്സ​രം സം​ഘ​ടി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. 2022ൽ ​ത​ൻ​വി സു​രേ​ഷ് ആ​യി​രു​ന്നു പ്ര​തി​ഭാ തി​ല​കം. 2023 മു​ത​ൽ മൂ​ന്ന് ത​വ​ണ​യും സ​ഞ്ച​ന ച​ന്ദ്ര​ൻ പ്ര​തി​ഭാ​തി​ല​ക​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dramamg universityArts Festivalcelebrates today
News Summary - MG University Arts Festival; Siya Pavel celebrates the fame of drama
Next Story