തിരുവല്ല: മാരാമണ് കണ്വെന്ഷന് ഫെബ്രുവരി 11 മുതൽ
text_fieldsമാരാമൺ മണപ്പരപ്പിലേക്കുള്ള പാലങ്ങളുടെ നിര്മാണം ഡോ. തിയോഡോഷ്യസ് മാര്ത്തോമ
മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു
തിരുവല്ല: മാരാമണ് കണ്വെന്ഷന്റെ 129ാമത് മഹായോഗം ഫെബ്രുവരി 11 മുതല് 18വരെ പമ്പാ മണപ്പുറത്ത് നടക്കും. പരിപാടിയുടെ ഒരുക്കം ആരംഭിച്ചു. മണപ്പരപ്പിലേക്കുള്ള പാലങ്ങളുടെ നിര്മാണം ഡോ. തിയോഡോഷ്യസ് മാര്ത്തോമ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. മാര്ത്തോമ സുവിശേഷ പ്രസംഗസംഘത്തിന്റെ നേതൃത്വത്തില് നടത്തുന്ന കണ്വന്ഷന്റെ 129ാം മഹായോഗം സംഘടിപ്പിക്കുന്നതിന് 23 സബ് കമ്മിറ്റികള് രൂപവത്കരിച്ചതായി ജനറല് സെക്രട്ടറി എബി കെ. ജോഷ്വാ അറിയിച്ചു.
സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ജോസഫ് മാര് ബർണബാസ് സഫ്രഗന് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. ജനറല് സെക്രട്ടറി എബി കെ. ജോഷ്വാ, ലേഖക സെക്രട്ടറി പ്രഫ. എബ്രഹാം പി. മാത്യു, സഞ്ചാര സെക്രട്ടറി ജിജി വര്ഗീസ്, ട്രഷറര് ഡോ.എബി തോമസ് വാരിക്കാട് എന്നിവര് സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

