Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബൈക്കപകടത്തിൽ യുവാവ് മരിച്ചു
text_fieldsbookmark_border
തിരുവല്ല: നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് കൈവരിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. തിരുവല്ല ചാത്തൻകേരി ആര്യമുണ്ടകത്തിൽ വീട്ടിൽ രാജേഷ് ( 23 ) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന സുഹൃത്ത് രാജീവിനാണ് പരിക്കേറ്റത്.
തിരുവല്ല - മാവേലിക്കര റോഡിലെ അമ്പിളി ജംഗ്ഷനിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെ ആയിരുന്നു അപകടം. രാജേഷിന്റെ മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാലിന് പരിക്കേറ്റ രാജീവ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Next Story

