പണവും ഫോണും കവർന്ന കേസ്: യുവാവ് അറസ്റ്റിൽ
text_fieldsഅനന്തു
തിരുവല്ല: ബൈക്ക് യാത്രക്കാരെ അക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതി പിടിയിൽ. തൃക്കൊടിത്താനം അമര ഊട്ടിക്കൽ വീട്ടിൽ മണിക്കുട്ടൻ എന്ന അനന്തുവാണ് (21) തിരുവല്ല പൊലീസിെൻറ പിടിയിലായത്. റിമാൻഡ് ചെയ്തു.
രണ്ടുപേരെ നേരേത്ത അറസ്റ്റ് ചെയ്തിരുന്നു. പെരുമ്പട്ടി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലും അനന്തു പ്രതിയാണ്. കുറ്റൂർ ജങ്ഷന് സമീപം ഒക്ടോബർ എട്ടിന് രാത്രി ഒമ്പേതാടെ ആയിരുന്നു സംഭവം.
ബൈക്ക് യാത്രികരായിരുന്ന തുകലശ്ശേരി സ്വദേശികളായ രാഹുൽ, ദീപു മോഹൻ എന്നിവരെ ആക്രമിച്ച് പണമടങ്ങുന്ന പഴ്സും മൊബൈൽ ഫോണും കവരുകയായിരുന്നു. സി.ഐ പി.എസ്. വിനോദ്, എസ്.ഐമാരായ എ. അനീസ്, ആദർശ്, എ.എസ്.ഐ കെ.എൻ. അനിൽ, സി.പി.ഒമാരായ എം.എസ്. മനോജ് കുമാർ, വി.എസ്. വിഷ്ണുദേവ്, രഞ്ജിത് രമണൻ എന്നിവർ ചേർന്നാണ് പിടികൂടിയത്.

