Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനിത ഡോക്ടറെ അസഭ്യം പറഞ്ഞ്​ വിഡിയോ പകർത്താൻ ശ്രമം​; വാക്സിൻ എടുക്കാൻ വന്നയാൾ അറസ്റ്റിൽ

text_fields
bookmark_border
വനിത ഡോക്ടറെ അസഭ്യം പറഞ്ഞ്​ വിഡിയോ പകർത്താൻ ശ്രമം​; വാക്സിൻ എടുക്കാൻ വന്നയാൾ അറസ്റ്റിൽ
cancel

തിരുവല്ല: വനിത ഡോക്ടറെ അസഭ്യം പറയുകയും വീഡിയോ പകർത്താൻ ശ്രമിക്കുകയും ചെയ്തയാളെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. നിരണം കൂറ്റമ്പള്ളിൽ വീട്ടിൽ ഷിബു എന്ന തോമസ് ഗീവർഗീസ് (41) ആണ് അറസ്റ്റിലായത്.

നിരണം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറോടാണ് ഇയാൾ അപമര്യാദയായി പെരുമാറ്റിയത്. ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. രണ്ടാം ഡോസ് കോവിഡ് വാക്സിൻ എടുക്കാനാണ് ഷിബു ആരോഗ്യ കേന്ദ്രത്തിൽ എത്തിയത്. 35 ദിവസം മുമ്പാണ് ഇയാൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസത്തിന് ശേഷം മാത്രമേ രണ്ടാം ഡോസ് നൽകാനാകൂ എന്ന് ഡോക്ടർ പറഞ്ഞു. ഇതോടെ ഷിബു ഡോക്ടറെ അസഭ്യം പറയുകയും ഡോക്ടറുടെ വീഡിയോ പകർത്താൻ ശ്രമിക്കുകയായിരുന്നു.

തുടർന്ന് ജീവനക്കാരും മറ്റ് രോഗികളും ചേർന്ന് ഷിബുവിനെ തടഞ്ഞുവെച്ച് പുളിക്കീഴ് പൊലീസിന് കൈമാറുകയായിരുന്നു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man arrested for insulting female doctor
Next Story