Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightകുറ്റൂർ റെയിൽവേ...

കുറ്റൂർ റെയിൽവേ അടിപ്പാത അറ്റകുറ്റപ്പണി: ഗതാഗതം തടസ്സപ്പെടും

text_fields
bookmark_border
road closed
cancel

തി​രു​വ​ല്ല: കു​റ്റൂ​ര്‍-​മ​ന​യ്ക്ക​ച്ചി​റ റോ​ഡി​ലെ കു​റ്റൂ​ർ റെ​യി​ൽ​വേ അ​ടി​പ്പാ​ത​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ ഭാ​ഗ​മാ​യി ഗ​താ​ഗ​തം മു​ട​ങ്ങും. അ​ടി​പ്പാ​ത​യു​ടെ കു​റു​കെ​യു​ള്ള ഓ​ട​യു​ടെ മു​ക​ളി​ലെ ക​മ്പി​ക​ള്‍ ന​ന്നാ​ക്കു​ന്ന​തി​നാ​യാ​ണ് അ​ട​ച്ചി​ടു​ന്ന​ത്. ഫെ​ബ്രു​വ​രി അ​ഞ്ചു​മു​ത​ല്‍ 10 ദി​വ​സ​ത്തേ​ക്കാ​ണ് അ​ട​ച്ചി​ടു​ന്ന​ത്. തി​രു​വ​ല്ല പ​ട്ട​ണ​ത്തി​ന്റെ ഔ​ട്ട​ര്‍ ബൈ​പാ​സാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ട്ട റോ​ഡി​ലാ​ണ് 10 ദി​വ​സ​ത്തേ​ക്ക് ഗ​താ​ഗ​തം പൂ​ര്‍ണ​മാ​യി ത​ട​സ്സ​പ്പെ​ടു​ന്ന​ത്.

അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ഡി​സം​ബ​റി​ല്‍ ദി​വ​സ​ങ്ങ​ളോ​ളം റോ​ഡ് അ​ട​ച്ചി​ട്ടി​രു​ന്നു. ഡി​സം​ബ​ര്‍ ഒ​മ്പ​തി​നാ​ണ് നി​ര്‍മാ​ണം പൂ​ര്‍ത്തീ​ക​രി​ച്ച് റോ​ഡ് തു​റ​ന്ന​ത്. ഏ​താ​നും നാ​ളു​ക​ള്‍ക്കു​ശേ​ഷം അ​ടി​പ്പാ​ത​യി​ല്‍ വ​ലി​യ കു​ഴി​ക​ള്‍ രൂ​പ​പ്പെ​ടു​ക​യും റോ​ഡി​ന് കു​റു​കെ​യു​ള്ള ഓ​ട​യ്ക്ക് മു​ക​ളി​ല്‍ സ്ഥാ​പി​ച്ച ഇ​രു​മ്പ് ക​മ്പി​ക​ള്‍ ത​ക​രു​ക​യും ചെ​യ്തു.

എ​ട്ടു​വ​ര്‍ഷം മു​മ്പ് പാ​ളം ഇ​ര​ട്ടി​പ്പി​ക്ക​ലി​ന്റെ ഭാ​ഗ​മാ​യി​ട്ടാ​ണ് കു​റ്റൂ​രി​ല്‍ അ​ടി​പ്പാ​ത പ​ണി​ത​ത്. അ​ടി​പ്പാ​ത​യു​ടെ അ​ശാ​സ്ത്രീ​യ നി​ര്‍മാ​ണം മൂ​ലം മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ക്കെ​ട്ട് പ​തി​വാ​യി. ഈ ​ഘ​ട്ട​ങ്ങ​ളി​ലെ​ല്ലാം ദി​വ​സ​ങ്ങ​ളോ​ളം പാ​ത​യി​ലൂ​ടെ ഗ​താ​ഗ​തം സാ​ധ്യ​മാ​യി​രു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pathanamthitta News
News Summary - Kuttur Railway Underpass Repair- Traffic will be disrupted
Next Story