Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightഗ​താ​ഗ​ത നി​രോ​ധ​നം...

ഗ​താ​ഗ​ത നി​രോ​ധ​നം ലം​ഘി​ച്ച ഭാ​ര​വാ​ഹ​ന​ങ്ങ​ൾ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു

text_fields
bookmark_border
ഗ​താ​ഗ​ത നി​രോ​ധ​നം ലം​ഘി​ച്ച ഭാ​ര​വാ​ഹ​ന​ങ്ങ​ൾ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു
cancel
camera_alt

ക്രെ​യി​ൻ നാട്ടുകാർ തടഞ്ഞപ്പോൾ

തി​രു​വ​ല്ല: നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന റോ​ഡി​ൽ ഗ​താ​ഗ​ത നി​രോ​ധ​നം ലം​ഘി​ച്ച് ക​ട​ന്നു​ക​യ​റി​യ ക്രെ​യി​ൻ അ​ട​ക്ക​മു​ള്ള ഭാ​ര​വാ​ഹ​ന​ങ്ങ​ൾ നാ​ട്ടു​കാ​ർ ത​ട​ഞ്ഞി​ട്ടു.

മ​ണി​ക്കൂ​റു​ൾ​ക്ക് മു​മ്പ് ടാ​റി​ങ്​ ന​ട​ത്തി​യ റോ​ഡി​ൽ ക​ട​ന്നു​ക​യ​റി​യ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ലെ ടാ​റി​ങ്​ ത​ക​ർ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വാ​ഹ​ന​ങ്ങ​ൾ നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​ത്.

സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ക്വാ​റി വേ​സ്​​റ്റു​മാ​യി എ​ത്തി​യ ടോ​റ​സു​ക​ളും ക്രെ​യി​നു​മാ​ണ് ത​ട​ഞ്ഞി​ട്ട​ത്. കു​റ്റൂ​ർ ജ​ങ്​​ഷ​ന് സ​മീ​പം വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ക്കു​ന്ന കു​റ്റൂ​ർ-​മ​ന​യ്ക്ക​ച്ചി​റ-​കി​ഴ​ക്ക​ൻ മു​ത്തൂ​ർ റോ​ഡി​ലെ ടാ​റി​ങ്ങി​നാ​ണ് കേ​ടു​പാ​ട് സം​ഭ​വി​ച്ച​ത്. കി​ഫ്ബി​യി​ൽ​നി​ന്ന്​ അ​നു​വ​ദി​ച്ച 23കോ​ടി ചെ​ല​വ​ഴി​ച്ച് രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന റോ​ഡി​െൻറ ടാ​റി​ങ്​ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് കു​റ്റൂ​ർ ജ​ങ്​​ഷ​നി​ൽ​നി​ന്ന്​ ആ​രം​ഭി​ച്ച​ത്.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി റോ​ഡി​ൽ ഗ​താ​ഗ​തം നി​രോ​ധി​ച്ചു​കൊ​ണ്ട് കു​റ്റൂ​ർ ജ​ങ്​​ഷ​നി​ൽ ബോ​ർ​ഡും സ്ഥാ​പി​ച്ചി​രു​ന്നു. ഈ ​ബോ​ർ​ഡു​ക​ൾ എ​ടു​ത്തു​മാ​റ്റി​യാ​ണ് ക്രെ​യി​ൻ ഉ​ൾ​െ​പ്പ​ടെ​യു​ള്ള ഭാ​ര​വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ലേ​ക്ക് ക​ട​ന്നു​ക​യ​റി​യ​ത്. റോ​ഡി​െൻറ 200 മീ​റ്റ​റോ​ളം ഭാ​ഗ​ത്തെ ടാ​റി​ങ്ങി​നാ​ണ് കേ​ടു​പാ​ട് സം​ഭ​വി​ച്ച​ത്. കേ​ടു​പാ​ട് സം​ഭ​വി​ച്ച ഭാ​ഗം റീ​ടാ​റി​ങ്​ ന​ട​ത്തി​യ​താ​യി ക​രാ​ർ ക​മ്പ​നി സൈ​റ്റ് എ​ൻ​ജി​നീ​യ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiruvallatraffic ruleheavy vehicle
News Summary - Heavy vehicles violated traffic ban were stopped
Next Story