പതിവുതെറ്റിക്കാതെ അനന്തു
text_fieldsഅനന്തു
തിരുവല്ല: കഴിഞ്ഞ 28 വർഷമായി കലോത്സവ വേദികളിലെ സ്ഥിരം ആസ്വാദകനാണ് കോട്ടയം അമ്പഴത്തുകാവ് വീട്ടിൽ അനന്തു സുധീഷ്. ഈ തവണയും പതിവ് തെറ്റിക്കാതെ അദ്ദേഹം തിരുവല്ലയിൽ എം.ജി സർവകലാശാല കലോത്സവ വേദിയിൽ കലാമത്സരങ്ങൾ കാണാനെത്തി.
1997ലാണ് എറണാകുളത്ത് നടന്ന കലോത്സവം കാണുവാൻ അനന്തു ആദ്യമായി എത്തുന്നത്. അന്നാണ് മോഹിനിയാട്ടം അനന്തു ആദ്യമായി കാണുന്നത്. പിന്നെ ഒരു സംസ്ഥാന കലോത്സവ വേദിയും വിടാതെ അനന്തു പിന്തുടർന്നു. മോഹിനിയാട്ടമായിരുന്നു ഇഷ്ടവിഷയം. അനന്തുവിന്റെ പ്രണയിനി ഒരു കലാകാരിയായിരുന്നു. അന്ന് മുതൽ തനിക്ക് ഒരു മകൾ ജനിക്കണമെന്നും അവളെ ഒരു കലാകാരിയാക്കണം എന്നുമുള്ള ആഗ്രഹമുണ്ടായിരുന്നു. ഈ ആഗ്രഹമാണ് മകൾ അഞ്ജലി കൃഷ്ണയെ രണ്ട് തവണ സംസ്ഥാന യുവജനോത്സവത്തിൽ പങ്കെടുപ്പിക്കാൻ സാധിച്ചത്. ജീവിതത്തിലെ ബുദ്ധിമുട്ടുകൾക്ക് ഇടയിൽ വളരെ കഷ്ടപ്പെട്ടാണ് അനന്തുവും ഭാര്യ മീനാക്ഷിയും മകളെ നൃത്തം അഭ്യസിപ്പിക്കുന്നത്. മകൾ ഇപ്പോൾ സെന്റ് ലിറ്റിൽ തെരേസാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനിയാണ്.
2017ലെ കണ്ണൂർ കലോത്സവം മുതൽ അച്ഛന്റെ കൈ പിടിച്ച് മകളും കലോത്സവം കാണാൻ എത്താറുണ്ട്. ആദ്യ കാലങ്ങളിൽ കലോത്സവ നഗരിയിൽ എത്തുമ്പോൾ താമസിക്കാൻ പോലും ഇടമുണ്ടായിരുന്നില്ല അനന്തുവിന്. എങ്കിലും കലയോടുള്ള അടുപ്പം അദ്ദേഹത്തെ കലോത്സവ വേദികളിലേക്ക് ആകർഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

